»   » പകിടയുടെ വിശേഷങ്ങളുമായി അപൂര്‍വ ബോസ്

പകിടയുടെ വിശേഷങ്ങളുമായി അപൂര്‍വ ബോസ്

By: meera balan
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ അപൂര്‍വ ബോസിന് തിരക്കോട് തിരക്ക് തന്നെ. ന്യൂജനറേഷന്‍ സിനമകളില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത താരമായി അപൂര്‍വ്വ മറിക്കഴിഞ്ഞു. പ്രശാന്ത് മുരളിയുടെ പൈസ പൈസയ്ക്ക് ശേഷം സുനില്‍ കരികാതുറയുടെ പകിടയില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് അപൂര്‍വ ബോസ്.

ആസിഫ് അലിയുടെ കാമുകിയായിട്ടാണ് അപൂര്‍വ ചിത്രത്തില്‍ അഭിനയിക്കുന്നത്. പൂജ എന്നാണ് അപൂര്‍വയുടെ കഥാപാത്രത്തിന്റെ പേര്. നീളമുള്ള ചുരുണ്ട തലമുടിയാണ് അപൂര്‍വയുടെ ഹൈലൈറ്റ്. എന്നാല്‍ പകിടയില്‍ അപൂര്‍വ വേറിട്ടൊരു ലുക്കിലാണ് എത്തുന്നത്. ആസിഫിനെപ്പറ്റിയും പകിടയെപ്പറ്റിയും നിര്‍ത്താതെ സംസാരിയ്ക്കുന്ന അപൂര്‍വയുടെ ചില വിശേഷങ്ങള്‍ ഇതാ

അപൂര്‍വ ബോസ് മലയാളത്തില്‍ സജീവമാകുന്നു

കൊച്ചിക്കാരിയായ അപൂര്‍വ ബോസ് മലര്‍വാടി ആര്‍ട്‌സ് ക്ളബിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. ബോസ്, സംഗീത ബോസ് ദമ്പതികളുടെ ഏകമകളാണ് അപൂര്‍വ ബോസ്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥിനിയാണ് അപൂര്‍വ.

അപൂര്‍വ ബോസ് മലയാളത്തില്‍ സജീവമാകുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ളബിലൂടെയാണ് അപൂര്‍വ അഭിനയത്തിലേക്ക് വരുന്നത്. അന്ന് പത്താം കഌസ് വിദ്യാര്‍ഥിനിയായിരുന്നു അപൂര്‍വ

അപൂര്‍വ ബോസ് മലയാളത്തില്‍ സജീവമാകുന്നു

വളരെ മോഡേണായ ലുക്കാണ് അപൂര്‍വയ്ക്ക്

അപൂര്‍വ ബോസ് മലയാളത്തില്‍ സജീവമാകുന്നു

ബ്ളസിയുടെ പ്രണയത്തിലൂടെ മികച്ചൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ അപൂര്‍വയ്ക്ക് കഴിഞ്ഞു.

അപൂര്‍വ ബോസ് മലയാളത്തില്‍ സജീവമാകുന്നു

അപൂര്‍വയ്ക്ക് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പച്ച പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായിട്ടായിരുന്നു അപൂര്‍വ അഭിനയിച്ചത്.

അപൂര്‍വ ബോസ് മലയാളത്തില്‍ സജീവമാകുന്നു

പ്രശാന്ത് മുരളിയുടെ പൈസ പൈസയിലും ശ്രദ്ധേയമായ സ്ത്രീകഥാപാത്രത്തെയാണ് അപൂര്‍വ അവതരിപ്പിയ്ക്കുന്നത്.

അപൂര്‍വ ബോസ് മലയാളത്തില്‍ സജീവമാകുന്നു

അപൂര്‍വയുടെ ഏറ്റവും പുതിയ ചിത്രമാണ് പകിട. ആസിഫ് അലിയുടെ കാമുകിയുടെ വേഷത്തിലാണ് അപൂര്‍വ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബിജുമേനോന്‍, അജു വര്‍ഗീസ്, വിഷ്ണു രാഘവ്, സാജിദ് യാഹിയ , അന്‍ജോ ജോസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍

അപൂര്‍വ ബോസ് മലയാളത്തില്‍ സജീവമാകുന്നു

പകിടയില്‍ തന്റെ നായകനായ ആസിഫ് അലിയോട് പ്രണയംഗങ്ങളില്‍ അഭിനയിക്കാന്‍ കഴിയുന്നില്ലെന്ന് അപൂര്‍വ. നേരത്തെ പരിചയക്കാരായതിലാണ് ആസിഫിനോട് പ്രണയം അഭിനയിക്കാന്‍ തനിയ്ക്ക് കഴിയാത്തതെന്നും അപൂര്‍വ. എന്നാല്‍ സെറ്റില്‍ തനിയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കി ആസിഫ് ഒപ്പം നില്‍ക്കാറുണ്ടെന്നും നടി

അപൂര്‍വ ബോസ് മലയാളത്തില്‍ സജീവമാകുന്നു

അഭിഭാഷകയാകണം എന്നാണ് അപൂര്‍വയുടെ ആഗ്രഹം

അപൂര്‍വ ബോസ് മലയാളത്തില്‍ സജീവമാകുന്നു


അപൂര്‍വയുടെ ഏറ്റവും അടുത്ത സുഹൃത്ത് സ്വന്തം അമ്മ തന്നെയാണ്.

English summary
After Prasanth Murali's Paisa Paisa, actress Apoorva Bose has signed up for Sunil Karikatura's Pakida, in which she will be seen romancing Asif Ali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam