»   » പകിടയില്‍ ആസിഫിന്റെ നായിക അപൂര്‍വ്വ

പകിടയില്‍ ആസിഫിന്റെ നായിക അപൂര്‍വ്വ

Posted By:
Subscribe to Filmibeat Malayalam

പ്രണയമെന്ന ബ്ലെസ്സി ചിത്രത്തില്‍ അനൂപ് മേനോന്റെ മകളായി അഭിനയിച്ച അപൂര്‍വ്വയെ ആരും മറന്നുപോയിട്ടുണ്ടാകില്ല. പിന്നീടിങ്ങോട്ട് പല ചിത്രങ്ങളിലും ചെറുതും വലുതുമായ വഷങ്ങളില്‍ അഭിനയിച്ച അപൂര്‍വ്വ ആസിഫ് അലിയുടെ നായികയാകുന്നു.

സംവിധായകന്‍ സുനില്‍ കരിക്കാതുറയുടെ ട്രാവല്‍ മൂവിയായ പകിടയിലാണ് അപൂര്‍വ്വ ആസിഫിനൊപ്പം അഭിനയിക്കുന്നത്. പൂജയെന്ന പെണ്‍കുട്ടിയായിട്ടാണ് ചിത്രത്തില്‍ അപൂര്‍വ്വയെത്തുന്നത്.

Apporva

ആസിഫ് അവതരിപ്പിക്കുന്ന ആദിയെന്ന യുവാവുമായി നിരന്തരം കലഹിക്കുന്ന പൂജയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ആദി സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുന്നതും മറ്റും പൂജയ്ക്ക് ഇഷ്ടമല്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇവര്‍ക്കിടയില്‍ നിരന്തരം കലഹത്തിന് കാരണമാകുന്നു- അപൂര്‍വ്വ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നു.

ചിത്രത്തില്‍ അപൂര്‍വ്വയ്ക്ക് വളരെ വ്യത്യസ്തമായ ലുക്കാണ് നല്‍കിയിരിക്കുന്നത്. മറ്റെല്ലാ ചിത്രങ്ങളിലും ചുരുണ്ടമുടിയും മറ്റുമായി എത്തിയ അപൂര്‍വ്വയെ പകിടയില്‍ കാണാന്‍കഴിയുക നീട്ടിയിട്ട മുടിയും മറ്റുമായിട്ടാണ്. ഇതുവരെ അപൂര്‍വ്വ ചെയ്ത റോളുകളില്‍ നിന്നും ഈ കഥാപാത്രത്തിന് വ്യത്യസ്ത ലുക്ക് വേണമെന്ന സംവിധായകന്റെ നിര്‍ദ്ദേശമുണ്ടായിരുന്നുവത്രേ.

ആസിഫലിയുമായി പ്രണയിക്കുന്നതിനെക്കുറിച്ച് അപൂര്‍വ്വ പറയുന്നതിങ്ങനെ. ആസിഫിനെ പ്രണയിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പകിട തുടങ്ങുന്നതിന് മുമ്പുതന്നെ ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ തമാശ തോന്നിയിരുന്നു. പക്ഷേ ആസിഫ് എന്നെ ഏറെ സഹായിച്ചു. ഞങ്ങളുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.

പകിടയില്‍ ആസിഫ് അപൂര്‍വ്വ എന്നിവരെക്കൂടാതെ ബിജു മേനോന്‍, അജു വര്‍ഗ്ഗീസ്, വിഷ്ണു രാഘവ്, സാജിദ് യഹിയ, അന്‍ജോ ജോസ് എന്നിവരും അഭിനയിക്കുന്നുണ്ട്.

English summary
Actress Apoorva Bose has signed up for Sunil Karikatura's Pakida, in which she will be seen romancing Asif Ali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam