»   » അപ്പോത്തിക്കിരി സംവിധായകന്റെ 'ഇളയരാജ'യില്‍ നായകന്‍ ഗിന്നസ് പക്രു: ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

അപ്പോത്തിക്കിരി സംവിധായകന്റെ 'ഇളയരാജ'യില്‍ നായകന്‍ ഗിന്നസ് പക്രു: ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

Written By:
Subscribe to Filmibeat Malayalam

അപ്പോത്തിക്കിരി,മേല്‍വിലാസം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസ്. അദ്ദേഹമൊരുക്കിയ ഈ രണ്ട് ചിത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപി, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ അപ്പോത്തിക്കിരി സാമൂഹിക പ്രസക്തിയുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രമായിരുന്നു. ഒരു മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമായാണ് അപ്പോത്തിക്കിരി പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ താരങ്ങളെല്ലാം തന്നെ ശ്രദ്ധേയ പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. ചിത്രത്തിനു വേണ്ടി നടന്‍ ജയസൂര്യ ശരീരഭാരം കുറച്ചതും മറ്റു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

പൃഥ്വി പറഞ്ഞത് ജീവിതത്തിൽ അക്ഷരംപ്രതി സംഭവിച്ചു! അത്ഭുതകരമായ സംഭവം പങ്കുവെച്ച് ടൊവിനോ....


അപ്പോത്തിക്കിരിയ്ക്ക് മുന്‍പ് മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മേല്‍വിലാസം. സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമായിരുന്നു ഇത്. വ്യത്യസ്ഥ പ്രമേയവും അവതരണശൈലിയും കൊണ്ട് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പോത്തിക്കിരിയ്ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇളയരാജ.ചിത്രത്തില്‍ നടന്‍ ജയസൂര്യ നായകനാവുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല.


guiness pakru

ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചും മറ്റു അണിയറപ്രവര്‍ത്തകരെക്കുറിച്ചും അറിയിക്കുമെന്ന് സംവിധായകന്‍ മാധവ് രാംദാസ് അറിയിച്ചിരുന്നു. സംവിധായകന്റെ മുന്‍ചിത്രങ്ങള്‍ തന്ന കാഴ്ചാനുഭവമാണ് സിനിമാപ്രേമികള്‍ക്ക് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തെക്കുറിച്ച് അറിയാനുളള ആകാംക്ഷ കൂട്ടിയത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ടിരിക്കുകയാണ്.ഗിന്നസ് പക്രുവാണ് ചിത്രത്തില്‍ നായകനാവുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഗിന്നസ് പക്രുവിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനു താഴെ ഊതിയാലണയില്ല ഉലയിലെ തീ ഉള്ളാകെയാളുന്നു ഉയിരിലെ തീ. 'ഇളയരാജ' എന്നൊരു കാപ്ഷനും മാധവ് രാംദാസ് നല്‍കിയിട്ടുണ്ട്. എതായാലും വ്യത്യസ്ഥ പ്രമേയം പറയുന്നൊരു ചിത്രമായിരിക്കും ഇളയരാജ എന്നാണ് ഫസ്‌റ്റ് ലുക്ക് പോസ്‌ററര്‍ കാണുമ്പോള്‍ വ്യക്തമാവുന്നത്. ചിത്രത്തില്‍ ഗിന്നസ് പക്രുവിന്റെ മികച്ചൊരു പ്രകടനമുണ്ടാവുമെന്നും സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ വരുന്നുണ്ട്.


വിവാദങ്ങള്‍ക്കൊടുവില്‍ ആഭാസത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്; ചിത്രം വിഷുവിന് തിയ്യേറ്ററുകളില്‍


പുമരത്തിലെ കെഎസ് ചിത്ര പാടിയ മനോഹര ഗാനം പുറത്തിറങ്ങി: വീഡിയോ കാണാം

English summary
appothekiri director's new movie firstlook poster

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X