twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു! 33 സിനിമകളാണ് ഒഴിവാക്കിയത്! എആര്‍ റഹ്മാന്റെ വെളിപ്പെടുത്തല്‍!

    |

    ലോകമെങ്ങുമുള്ള സംഗീത പ്രേമികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന അതുല്യ പ്രതിഭകളിലൊരാളാണ് എആര്‍ റഹ്മാന്‍. ലോകമറിയപ്പെടുന്ന സംഗീതഞ്ജനായി മാറുന്നതിന് മുന്‍പ് അത്ര നല്ല അുഭവങ്ങളിലൂടെയായിരുന്നില്ല താന്‍ കടന്നുപോയതെന്ന് അദ്ദേഹം പറയുന്നു. കൃഷ്ണ തൃലോക് രചിച്ച നോട്ട്‌സ് ഓഫ് എ ഡ്രീം എന്ന എആര്‍ റഹ്മാന്റെ ജീവചരിത്രത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. കഷ്ടപ്പാട് നിറഞ്ഞ കുട്ടിക്കാലവും നിരാശയോടെ തള്ളി നീക്കിയ ബാല്യത്തെക്കുറിച്ചുമൊക്കെ റഹ്മാന്‍ തുറന്നുപറഞ്ഞിട്ടുണ്ട് ഈ പുസ്തകത്തില്‍. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകള്‍ വൈറലായിക്കൊണ്ടിരിക്കുകയുമാണ്.

    ബിന്ദു പണിക്കറിനും സായ് കുമാറിനും ലാല്‍ ജോസിന്‍റെ ലൊക്കേഷനിലെന്താണ് കാര്യം? ചിത്രം വൈറലാവുന്നു!ബിന്ദു പണിക്കറിനും സായ് കുമാറിനും ലാല്‍ ജോസിന്‍റെ ലൊക്കേഷനിലെന്താണ് കാര്യം? ചിത്രം വൈറലാവുന്നു!

    അപ്രതീക്ഷിതമായി അച്ഛനെ നഷ്ടമായപ്പോള്‍ അതുള്‍ക്കൊള്ളാന്‍ തനിക്കോ കുടുംബത്തിനോ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ആ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും കരകയറാന്‍ കുറേയധികം സമയമെടുത്തിരുന്നു. മരണമെന്ന വലിയ യാഥാര്‍ത്ഥ്യത്തെ അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ നമുക്കൊരിക്കലും കഴിയാറില്ല. ജനിച്ചാല്‍ മരണമുണ്ടെന്നും അനിവാര്യമായ കാര്യങ്ങളിലൊന്നാണ് അതെന്നും മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്തുവെന്ന് അദ്ദേഹം പറയുന്നു. താങ്ങും തണലുമായി കൂടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് യാത്രയാവുമ്പോള്‍ പലപ്പോഴും നമ്മള്‍ യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ചേക്കാം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമൊക്കെയാണ് റഹ്മാന്‍ തുറന്നുപറഞ്ഞിട്ടുള്ളത്.

    AR Rahman

    ഒരിടയ്ക്ക് ആത്മഹത്യയെക്കുറിച്ച് മാത്രമായിരുന്നു താന്‍ ചിന്തിച്ചതെന്ന് അദ്ദേഹം പറയുന്നു. 35 സിനിമകള്‍ ലഭിച്ചപ്പോള്‍ കേവലം 2 സിനിമയാണ് താന്‍ അന്ന് സ്വീകരിച്ചതെന്ന് എആര്‍ പറയുന്നു. ദിലീപ് കുമാര്‍ എന്ന തന്റെ പേരിനെയും താന്‍ വല്ലാതെ വെറുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആയിടയ്ക്കാണ് സൂഫിസത്തില്‍ ആകൃഷ്ടരായി കുടുംബം ഇസ്ലാമിലേക്ക് മതം മാറിയത്. റോജയിലൂടെ സംഗീത സംവിധാനത്തില്‍ തുടക്കം കുറിക്കുമ്പോള്‍ 20 വയസ്സായിരുന്നു അദ്ദേഹത്തിന്. കുട്ടിക്കാലം മുതലേ സംഗീതത്തോട് പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു അദ്ദേഹം. ഏകാഗ്രതയില്‍ നിന്നാണ് സംഗീതം പിറവിയെടുക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പുലര്‍ച്ചെ എഴുന്നേറ്റും അതിരാത്രി വരെ ഇരുന്നുമൊക്കെയായിരുന്നു അദ്ദേഹം കംപോസിങ് പൂര്‍ത്തിയാക്കിയിരുന്നത്.

    English summary
    AR Rahman about his early life.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X