»   » പണമില്ലാത്ത പ്രതിഭകള്‍ക്ക് റഹ്മാന്റെ സംഗീതകോളേജ്

പണമില്ലാത്ത പ്രതിഭകള്‍ക്ക് റഹ്മാന്റെ സംഗീതകോളേജ്

Posted By:
Subscribe to Filmibeat Malayalam
AR Rahaman
പാടാന്‍ കഴിവുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരില്‍ പരിശീലനം നേടാന്‍ കഴിയാതെ പോകുന്ന പ്രതിഭകളെ കൈപിടിച്ചുയര്‍ത്താന്‍ ഓസ്‌കാര്‍ ജോതാവ് എആര്‍ റഹ്മാന്‍ ചെന്നൈയില്‍ സംഗീത കോളേജ് ആരംഭിച്ചു. കെഎം കോളേജ് ഓഫ് മ്യൂസിക് ആന്റ് ടെക്‌നോളജി എന്ന പേരിലാരംഭിച്ച സംഗീത വിദ്യാലയം എആര്‍ റഹ്മാന്റെ സ്വപ്‌നങ്ങളിലൊന്നായിരുന്നു. സ്ഥാപനം ഈദുല്‍ഫത്തര്‍ ദിനത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

റഹ്മാന്റെ ഉടമസ്ഥതയിലുള്ള കെഎം മ്യൂസിക് കണ്‍സര്‍വേറ്ററിയാണ് ചെന്നൈയിലെ സംഗീത കോളേജ് തുറന്നത്. സമൂഹത്തില്‍ താഴേക്കിടയിലുള്ള സംഗീതാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റഹ്മാന്‍ പറഞ്ഞു. ഇത് തന്റെ സ്വപ്‌നപദ്ധതിയായിരുന്നെന്നും സംരംഭം ആദ്യം ആരംഭിച്ചത് കാര്‍ഷെഡിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രതീക്ഷകളെ ഒരു നൂറുതവണയെങ്കിലും മറികടന്ന സംഗീത പ്രതിഭയാണ് എആര്‍ റഹ്മാന്‍ എന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ മുകേഷ് അംബാനി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ സംഗീത പരിപാടികളും ഉണ്ടായിരുന്നു.

ലണ്ടനിലെ മിഡില്‍ സെക്‌സ് യൂണിവേഴ്‌സിറ്റിയുമായി സംയോജിച്ചാണ് സംഗീത കോളേജ് പ്രവര്‍ത്തിക്കുക. ലോക നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കിയ റഹ്മാന്റെ സംഗീത കോളേജില്‍ ലോകമെങ്ങുമുള്ള സംഗീത പ്രതിഭകള്‍ വന്ന് കുട്ടികള്‍ക്ക് ക്ലാസെടുക്കും. ക്ലാസിക്കല്‍ സംഗീതത്തിന് പുറമെ സിനിമ, ബാന്റ് റെക്കോര്‍ഡിങ്, ശബ്ദസന്നിവേശം എന്നിവയിലുള്ള പരിശീലനവും നല്‍കും. പ്രധാനമുയും ബിരുദ, ഡിപ്ലോമ കോഴുസുകളാണ് കോളേജിലുള്ളത്.

English summary
It was a dream come true for Oscar winner A R Rahman. His fledgling five-year-old K M Music Conservatory moved to a brand new state of the art campus in Chennai on Eid Day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam