»   » യോദ്ധയ്ക്കു ശേഷം എ ആര്‍ റഹ്മാന്‍ മാജിക് വീണ്ടും മോഹന്‍ലാല്‍ ചിത്രത്തില്‍!

യോദ്ധയ്ക്കു ശേഷം എ ആര്‍ റഹ്മാന്‍ മാജിക് വീണ്ടും മോഹന്‍ലാല്‍ ചിത്രത്തില്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്കു മുന്‍പിറങ്ങിയ മോഹന്‍ലാല്‍ ചിത്രം യോദ്ധയിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകരുടെ നാവിന്‍ തുമ്പിലുണ്ട്. റഹ്മാന്റെ സംഗീത സംവിധാനത്തിലിറങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. യോദ്ധയ്ക്കു ശേഷം എ ആര്‍ റഹ്മാന്‍ മോഹന്‍ലാല്‍ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്

ലാല്‍ ഭീമനായെത്തുന്ന രണ്ടാമൂഴത്തിനാണ് റഹ്മാന്‍ സംഗീതം പകരുന്നത്. മോഹന്‍ലാലും എ ആര്‍ റഹ്മാനും ഒന്നിക്കുമ്പോള്‍ വീണ്ടും പ്രേക്ഷകരുടെ ആകാംഷയും വര്‍ദ്ധിക്കുകയാണ്. 600 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ചിത്രം വിവിധ ഭാഷകളില്‍ റിലീസ് ചെയ്യും.

Read more: സസ്‌പെന്‍സ്...മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തില്‍ പാഞ്ചാലിയുടെ റോളില്‍ ഐശ്വര്യ റായിയോ മഞ്ജു വാര്യരോ?

arrahman-11-148411

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യറായ് തമിഴകത്തു നിന്ന് വിക്രം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്..

English summary
AR Rahman will compose the music for Randamoozham

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam