»   » പ്രിയദര്‍ശന്‍ ചിത്രത്തില്‍ എ.ആര്‍ റഹ്മാന്റെ സംഗീതം

പ്രിയദര്‍ശന്‍ ചിത്രത്തില്‍ എ.ആര്‍ റഹ്മാന്റെ സംഗീതം

Posted By:
Subscribe to Filmibeat Malayalam

ഒരു ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന തമിഴ് ചിത്രം ഒരുപാട് പ്രത്യേകതകള്‍ കൊണ്ട് മാധ്യമങ്ങളില്‍ ശ്രദ്ധയമായിക്കഴിഞ്ഞു. തെന്നിന്ത്യന്‍ താരം അമലാ പോള്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്ന ചിത്രം എന്ന നിലയിലായിരുന്നു ചര്‍ച്ച നടന്നത്. എന്നാല്‍,മറ്റൊരു പ്രത്യേകത കൂടി പ്രിയദര്‍ശന്റെ സിനിമയിലുണ്ടത്രേ. പ്രിയദര്‍ശന്റെ സിനിമയില്‍ ഇന്ത്യന്‍ സംഗീത വിസ്മയം എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കുമെന്നാണ് പുതിയ വാര്‍ത്ത.

പ്രകാശ് രാജും ശ്രേയ റെഡ്ഡിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്. പ്രിയദര്‍ശന്റെ പഴയ ശിഷ്യനും തമിഴ് സംവിധായകനുമായ വിജയ്‌യും ഭാര്യ അമലാ പോളും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്മാനെയും ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രിയനും അണിയറ പ്രവര്‍ത്തകരും.

priyadarshan

ചിത്രത്തില്‍ ഗാനങ്ങള്‍ ഉണ്ടാകില്ല. സിനിമ ചിത്രീകരിച്ചുകഴിഞ്ഞശേഷം അത് റഹ്മാനെ കാണിക്കും. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ പശ്ചാത്തല സംഗീതം അദ്ദേഹമായിരിക്കുമെന്നും വിജയ് പറഞ്ഞു. ഡോളി സജാ കെ രഖ്‌ന, കഭി ന കഭി എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ക്ക് മുന്‍പ് എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് പ്രിയദര്‍ശന്‍ തന്നെയാണ്. എയ്ഡ്‌സിനെക്കുറിച്ചുള്ള കഥയാണിത്, എന്നാല്‍ വളരെ രസകരമായിട്ടായിരിക്കും ചിത്രീകരണം.

English summary
Producer Vijay says composer A.R. Rahman is yet to be approached to compose Priyadarshan movie's background score.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam