»   » ആരാധകര്‍ക്ക് എആര്‍ റഹ്മാന്റെ പ്രണയദിന സമ്മാനം!!! ലഡാക്കിലെ മഞ്ഞിലൊരു പ്രണയഗാനം!!! വീഡിയോ വൈറല്‍

ആരാധകര്‍ക്ക് എആര്‍ റഹ്മാന്റെ പ്രണയദിന സമ്മാനം!!! ലഡാക്കിലെ മഞ്ഞിലൊരു പ്രണയഗാനം!!! വീഡിയോ വൈറല്‍

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: എആര്‍ റഹ്മാന്‍ സംഗീതം പ്രണത്തെ ആളിക്കത്തിക്കുന്ന തീയാണ്. അറിയാതെ പ്രണയം മനസിനെ തരളിതമാക്കും ആ സംഗീതം ആസ്വദിക്കുമ്പോള്‍. ഇക്കുറി തന്റെ ആരാധകര്‍ക്ക് അദ്ദേഹം നല്‍കിയ പ്രണയദിന സമ്മാനവും അത്തരമൊരു പാട്ടാണ്. ലഡാക്കിലെ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയഗാനം.

കാട്ര് വെളിയിടെയിലെ എന്ന മണിരത്‌നം ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ വീഡിയോയാണ് എആര്‍ റഹ്മാന്‍ പുറത്ത് വിട്ടിരിക്കുന്നത്. ലഡാക്കിലെ മഞ്ഞിന്റെ പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങള്‍ നവ്യാനുഭവമാകും. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നമാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ കാര്‍ത്തിയും അതിഥി റാവുമാണ് അഭിനയിക്കുന്നത്. ലഡാക്കിന്റെ പശ്ചാത്തിലാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. മണിരത്‌നം ചിത്രങ്ങളുടെ ദൃശ്യ ചാരുത പാട്ടിന് മാറ്റേകുന്നുണ്ട്.

കാട്ര് വെളിയിടെയിലെ എന്ന ചിത്രത്തിലെ വാന്‍ വരുവാന്‍ എന്ന ഗാനത്തിന്റെ പ്രമോ വീഡിയോയാണ് പുറത്തിറിക്കിയിരിക്കുന്നത്. ശാഷ തിരുപ്പതി പാടിയിരിക്കുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വൈരമുത്തുവാണ്. ചിത്രത്തിലെ അഴകിയെ എന്ന ഗാനം നേരത്തെ യൂടൂബില്‍ തരംഗമായിരുന്നു.

മഹാകവി ഭാരതിയാരുടെ ഒരു കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമയ്ക്ക് 'കാട്ര് വെളിയിടെ' എന്ന പേര് നല്‍കിയത്. മണിരത്‌നം-എആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ പ്രക്ഷകര്‍ക്ക് എന്നും മനോഹര ഗാനങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. 2015 പുറത്തിറങ്ങിയ ഓകെ കണ്‍മണിയായിരുന്നു ഒടുവിലിറങ്ങിയ മണിരത്‌നം ചിത്രം. ദുല്‍ഖറും നിത്യാമേനോനും നായികാ നായകന്മാരായ ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

ഗാനത്തിന്റെ വീഡിയോ കാണാം...

English summary
Katru Veliyidai movie song is AR Rehman's valentine's day gift for fans. AR Mani Rathnam combo released the song promo video of 'Van Varuvan'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam