»   » അറേബ്യന്‍ സഫാരി ഗള്‍ഫില്‍ ഷൂട്ടിങിന് അനുമതിയില്ല

അറേബ്യന്‍ സഫാരി ഗള്‍ഫില്‍ ഷൂട്ടിങിന് അനുമതിയില്ല

Posted By:
Subscribe to Filmibeat Malayalam
MOVIE
സ്ത്രീകേന്ദ്രിത ട്രാവല്‍ മൂവിയായ അറേബ്യന്‍ സഫാരിയെന്ന ചിത്രത്തിന് ഗള്‍ഫില്‍ ചിത്രീകരണാനുമതി ലഭിയ്ക്കുന്നില്ല. ലക്ഷ്മി റായ്, മല്ലിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സഞ്ജീവ് ശിവനാണ് സംവിധാനം ചെയ്യുന്നത്. ഗള്‍ഫില്‍ ചിത്രീകരണാനുമതി ലഭിച്ചില്ലെങ്കല്‍ ചിത്രം ഇന്ത്യയില്‍ത്തന്നെ വച്ച് ചിത്രീകരിക്കാനാണത്രേ സഞ്ജീവിന്റെ ഇപ്പോഴത്തെ ശ്രമം.

ഗള്‍ഫില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ ദുരിതങ്ങളുടെ കഥ പറഞ്ഞ ഗദ്ദാമയെന്ന കമല്‍ച്ചിത്രത്തിന് ശേഷം ഗള്‍ഫില്‍ സിനിമാചിത്രീകരണത്തിന് അനുവാദം ലഭിയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഗദ്ദാമയില്‍ അറബികളെ അപമാനിച്ചെന്നും മറ്റുമുള്ള തരത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മലയാളസിനിമാ ചിത്രീകരണത്തിന് അനുമതി ലഭിയ്ക്കുന്നകാര്യത്തില്‍ തടസ്സമാകുന്നതെന്നാണ് സഞ്ജീവ് പറയുന്നത്.

ഫെബ്രുവരില്‍ അറേബ്യന്‍ സഫാരിയുടെ ചിത്രീകരണം തുടങ്ങാനായിരുന്നു അണിയറക്കാരുടെ തീരുമാനം. പക്ഷേ അനുമതി വൈകിയതിനെത്തുടര്‍ന്ന് ചിത്രീകരണം തുടങ്ങാന്‍ കഴിഞ്ഞില്ല. ഇനിയും കാത്തിരിക്കാനാവില്ലെന്നും ഇന്ത്യയില്‍ത്തന്നെ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചേയ്ക്കുമെന്നും സഞ്ജീവ് പറയുന്നു.

നേരത്തേ ഗള്‍ഫില്‍ മലയാളചിത്രങ്ങള്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അനുമതി ലഭിച്ചാല്‍ത്തന്നെ അവിടുത്തെ അധികൃതര്‍ ഷൂട്ടിങ് സെറ്റില്‍ നമ്മളെ നിരീക്ഷിക്കാനായി പൊലീസുകാരെ വിന്യസിക്കുകയാമ് ചെയ്യുന്നത്. മാത്രമല്ല ചിത്രീകരിക്കാന്‍ പോകുന്ന ചിത്രത്തിന്റെ തിരക്കഥ അവിടെ സമര്‍പ്പിയ്ക്കുകയും അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതില്‍ മാറ്റം വരുത്തുകയും ചെയ്യണം. തിരക്കഥ സമര്‍പ്പിച്ച് അപേക്ഷ നല്‍കിയിട്ടും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല- സഞ്ജീവ് പറയുന്നു.

രണ്ട് സ്ത്രീകളുടെ യാത്രയുടെ കഥ പറയുന്ന ചിത്രത്തില്‍ നരേന്‍ ജാവേദ് ജെഫ്രി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്ത്രീകളുടെ ആര്‍ജ്ജവത്തെയും ശക്തിയെയും തുറന്നുകാട്ടുന്ന ചിത്രം തീര്‍ത്തുമൊരു സ്ത്രീപക്ഷചിത്രമായിരിക്കുമെന്ന് സഞ്ജീവ് ഉറപ്പു നല്‍കുന്നു. നേരത്തേ അറേബ്യന്‍ സഫാരിയില്‍ റിമ കല്ലിങ്കല്‍ നായകയായെത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എന്നാല്‍ പിന്നീട് ലക്ഷ്മി റായിയെയും, മല്ലികയെയും പ്രധാന വേഷങ്ങളിലേയ്ക്ക് തീരുമാനിക്കുകയായിരുന്നു.

English summary
Sanjeev Sivan is planning to shoot the Lakshmi Rai-starrer in India if the permission is delayed further,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam