»   » അച്ഛനും മകനും വീണ്ടും: അരവിന്ദന്റെ അതിഥികള്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം

അച്ഛനും മകനും വീണ്ടും: അരവിന്ദന്റെ അതിഥികള്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിനീത് ശ്രീനിവാസന്‍.പിന്നണി ഗായകനായി കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെ വന്ന വിനീത് ആദ്യമായി അഭിനയരംഗത്തേക്കുന്നത് ജോണി ആന്റണി ചിത്രത്തിലാണ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച വിനീത് സിനിമയിലെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചൊരു കലാകാരനാണ്. സംവിധാനം,ഗാനരചന, നിര്‍മ്മാണം, പാട്ട്,അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം വിനീത് കൈവെച്ചിരുന്നു.

ബോക്സോഫീസില്‍ സുഡാനി കുതിപ്പ് തുടരുന്നു, സിനിമയുടെ 8 ദിവസത്തെ കലക്ഷന്‍ പുറത്തുവിട്ടു, കാണൂ!


പാട്ടുകാരനെന്ന നിലയില്‍ ആദ്യ ശ്രദ്ധിക്കപ്പെട്ട വിനീതിന്റെ കരിയറില്‍ പുറത്തിറങ്ങിയ മിക്ക ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ വിനീത് പാടിയ ജിമിക്കി കമ്മല്‍ എന്ന ഗാനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്ത പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നത്. പാട്ടിലെന്ന പോലെ അഭിനയത്തിലും സജീവമായ വിനീതിന്റെ പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍


അച്ഛനൊപ്പം വീണ്ടും

വിനീത് തന്റെ പിതാവായ ശ്രീനിവാസനൊപ്പം അഭിനയിച്ച ആദ്യ ചിത്രമായിരുന്നു മകന്റെ അച്ഛന്‍ എന്ന ചിത്രം. വി.എം.വിനു സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. മകന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന വില്ലേജ് ഓഫീസര്‍ വിശ്വനാഥനായി ശ്രീനിവാസനും സംഗീത മോഹവുമായി നടക്കുന്ന മകനായി വിനീതുമെത്തിയ ചിത്രമായിരുന്നു ഇത്. സുഹാസിനിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഈ ചിത്രത്തിനു ശേഷം പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍, ട്രാഫിക്ക് എന്നീ ചിത്രങ്ങളിലും ഇവര്‍ ഒരുമിച്ചഭിനയിച്ചിരുന്നു. ശ്രീനിവാസനും വിനീതും വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രം.അരവിന്ദന്റെ അതിഥികള്‍

കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായ എം.മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രം. പ്രദീപ് കുമാര്‍ പതിയാറയും നോബിള്‍ ബാബു തോമസുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വിനീത് അരവിന്ദന്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.അച്ഛനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷം വിനീത് നേരത്തെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചുകൊണ്ടായിരുന്നു വീനീത് അച്ഛനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരുന്നത്.ചിത്രത്തിലെ നായിക

ലവ് 24*7 എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നിഖിലാ വിമലാണ് അരവിന്ദന്റെ അതിഥികളില്‍ വിനീതിന്റെ നായികയാവുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിഖില നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ശശികുമാറിന്റെ നായികയായി വെട്രിവേല്‍ എന്ന ചിത്രത്തിലാണ് അഖില ആദ്യമായി തമിഴില്‍ അഭിനയിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയ ഈ ചിത്രത്തിനു ശേഷവും നിരവധി തമിഴ് ചിത്രങ്ങളില്‍ നിഖില വേഷമിട്ടിരുന്നു. കിടാരി, പഞ്ചുമിഠായി, രംഗ, തുടങ്ങിയ ചിത്രങ്ങളിലായിരുന്നു നിഖില അഭിനയിച്ചിരുന്നത്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തില്‍ വരദ എന്ന കഥാപാത്രമായാണ് നിഖില എത്തുന്നത്.മറ്റു താരങ്ങള്‍

ചിത്രത്തില്‍ ഉര്‍വശിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷം ഉര്‍വശി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. വിനീതിന്റെ കൂട്ടുകാരന്‍ അജു വര്‍ഗീസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവര്‍ക്കു പുറമേ സലീം കുമാര്‍, ശാന്തി കൃഷ്ണ, ഷമ്മി തിലകന്‍, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു ചിത്രമായിരിക്കും അരവിന്ദന്റെ അതിഥികള്‍ എന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയ സമയത്ത് വ്യക്തമായിരുന്നു. ഒരു ടേബിളിനു ചുറ്റും കൂടിയിരുന്ന് ഭക്ഷണ കഴിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെയായിരുന്നു പോസ്റ്ററില്‍ കാണിച്ചിരുന്നത്.ടീസര്‍ പുറത്തിറങ്ങി

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ ടീസര് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ശ്രീനിവാസനും വിനീതും ഉള്‍പ്പെടുന്ന രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. അച്ഛനും മകനും വീണ്ടുമൊന്നിക്കുന്നതു തന്നെയായിരിക്കും ഈ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. സാധാരണ ശ്രീനിവാസന്‍ സിനിമകള്‍ പോലെ സാധാരണക്കാരന്റെ കഥ പറയുന്നൊരു ചിത്രമായിരിക്കും അരവിന്ദന്റെ അതിഥികള്‍ എന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന.ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് പാടിയ കണ്ണേയ് തായ്മലരേ എന്നു തുടങ്ങുന്ന ഗാനവും നേരത്തെ ചിത്രത്തിന്റെതായി സമൂഹമാധ്യമങ്ങില്‍ പുറത്തിറങ്ങിയിരുന്നു.

പഞ്ചവര്‍ണ്ണ തത്തയുമായി ജയറാമും ചാക്കോച്ചനുമെത്തുന്നു: ആദ്യ ഗാനം പുറത്ത്! കാണാം


sudani: ലഭിച്ചത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ!!എല്ലാവരും കൂടെ നിൽക്കണം, തെളിവ് നിരത്തി സുഡുമോൻ

English summary
Aravindante Athidhikal movie teaser released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X