»   » വിനീത്-ഷാന്‍ റഹ്മാന്‍ കൂട്ടുക്കെട്ടില്‍ വീണ്ടുമൊരു ഹിറ്റ് ഗാനം കൂടി: വീഡിയോ പുറത്ത്! കാണൂ

വിനീത്-ഷാന്‍ റഹ്മാന്‍ കൂട്ടുക്കെട്ടില്‍ വീണ്ടുമൊരു ഹിറ്റ് ഗാനം കൂടി: വീഡിയോ പുറത്ത്! കാണൂ

Written By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍.കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ എം.മോഹനന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനീതിനൊപ്പം ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍.വിനീത് അരവിന്ദന്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.

അനൂപ് മേനോന്‍-മിയ ജോഡികളുടെ എന്റെ മെഴുതിരി അത്താഴങ്ങള്‍: ടീസര്‍ പുറത്ത്! കാണൂ


ലവ് 24*7 എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നിഖിലാ വിമലാണ് ചിത്രത്തില്‍ വിനീതിന്റെ നായികയാവുന്നത്. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരമാണ് നിഖില. വരദ എന്ന കഥാപാത്രമായാണ് നിഖില ചിത്രത്തില്‍ എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം ഉര്‍വ്വശി ശ്രീനിവാസന്റെ കൂടെ അഭിനയിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. ചിത്രത്തിലൊരു പ്രധാന കഥാപാത്രമായാണ് ഉര്‍വ്വശി എത്തുന്നത്.


Aravindhante adithikal

കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററില്‍ നിന്നും ടീസറിലും നിന്നും വ്യക്തമാവുന്നത്. ഒരു ടേബിളിനു ചുറ്റും കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെയായിരുന്നു പോസ്റ്ററില്‍ കാണിച്ചിരുന്നത്. വിനീതും ശ്രീനിവാസനും ഉള്‍പ്പെട്ട രംഗമായിരുന്നു ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ കാണിച്ചിരുന്നത്.


sreenivasan-vineeth

സലീം കുമാര്‍,അജു വര്‍ഗീസ്, ശാന്തി കൃഷ്ണ,ഷമ്മി തിലകന്‍, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീതിന്റെ പതിവ് ചിത്രങ്ങള്‍ പോലെ ഷാന്‍ റഹ്മാന്‍ തന്നെയാണ് ചിത്രത്തിനും സംഗീതം നല്‍കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് പാടിയ കണ്ണേ തായ്മലരേ എന്ന ഗാനം നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.


vineeth-nikhila

ചിത്രത്തിന്റെ ടീസറിനും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. അരവിന്ദന്റെ അതിഥികളില്‍ വിനീത് പാടിയ പുതിയൊരു പാട്ടു കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. രാസാത്തി എന്നെ വിട്ട് പോകാതെടി എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.ഹോളിവുഡ് സിനിമകള്‍ക്കൊപ്പം സ്ഥാനം പിടിച്ച് വിജയ് ചിത്രം മെര്‍സല്‍: വീഡിയോ പുറത്ത്! കാണൂ


സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്: ചിത്രത്തില്‍ നായകനാവുന്നത് ഈ സൂപ്പര്‍ താരം

English summary
aravindhante adithikal movie video song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X