»   » അര്‍ച്ചന ഇനി സാറയായി

അര്‍ച്ചന ഇനി സാറയായി

Posted By:
Subscribe to Filmibeat Malayalam
നീലത്താമരഎന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ അര്‍ച്ചന കവി ജീന്‍ പോളിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നു. സാറ എന്ന ആഗ്ലോ ഇന്ത്യന്‍ പെണ്‍കൊടിയായാണ് അര്‍ച്ചന വേഷമിടുന്നത്. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നടനും നിര്‍മ്മാതാവുമായ ലാലിന്റെ മകനായ ജീന്‍ പോളാണ്.

ഹണി ബീ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ജീനിന്റെ ആദ്യ സിനിമാ സംരംഭമാണ്. ഒരുകൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെയും ഫോര്‍ട്ട് കൊച്ചിയുടെയും കഥയാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്. നീലത്താമരയ്ക്കുശേഷം അര്‍ച്ചനയ്ക്ക് കൈനിറയെ പടങ്ങള്‍ കിട്ടിയെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തില്‍ വേണ്ടത്ര ശോഭിക്കാനായില്ല.

സീരിയല്‍ താരങ്ങള്‍ക്കുവേണ്ടിയുള്ള റിയാലിറ്റി ഷോയുടെ അവതാരകയാണ് താരമിപ്പോള്‍. ഇതൊക്കെയാണെങ്കിലും മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും താരം കൈവയ്ക്കുന്നുണ്ട്. തെലുങ്കു ചിത്രമായ ബാക്ക് ബെഞ്ചില്‍ മഹത് രാഗവേന്ദ്ര, പിയ വാജ്‌പേയ് എന്നിവരോടൊപ്പം അര്‍ച്ചനയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഹണി ബീയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും.

English summary
Actress Archana Kavi, who has been missing from the silver screen for some time now, is back in tinseltown. She will next be seen in actor-producer Lal's son Jean Paul's debut venture, Honey Bee.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam