»   » പുതിയ തീരുമാനങ്ങളുമായി അര്‍ച്ചനാകവി

പുതിയ തീരുമാനങ്ങളുമായി അര്‍ച്ചനാകവി

Posted By:
Subscribe to Filmibeat Malayalam

എംടി -ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന നീലത്താമര പോലൊരു ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വരാന്‍ കഴിഞ്ഞിട്ടും അര്‍ച്ചനാ കവി എന്ന കലാകാരിക്ക് സിനിമയില്‍ പിന്നീട് അധികമൊന്നും നല്ല വേഷങ്ങള്‍ കിട്ടിയില്ല. മമ്മി ആന്റ് മി എന്ന ചിത്രത്തിലും മോശമല്ലാത്ത അഭിനയം കാഴച വച്ച അര്‍ച്ചന പിന്നീടഭിനയിട്ടിച്ചുള്ള ചിത്രങ്ങളിലെല്ലാം സഹതാരമായോ അതിഥി വേഷത്തിലോ ആണ് എത്തിയിട്ടുള്ളത്.

അതുകൊണ്ടാണോ എന്തോ സിനിമയില്‍ അര്‍ച്ചനയെ ഇപ്പോള്‍ കാണാറുണ്ടായിരുന്നില്ല. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് വേണ്ടിയാണ് രണ്ട് വര്‍ഷത്തെ ഇടവേളയെടുത്തതെന്നാണ് അര്‍ച്ചന പറയുന്നത്. തീരുമാനങ്ങലാണ് ജീവിതത്തിന്റെ വഴിത്തിരിവെന്ന് അര്‍ച്ചന വിശ്വസിക്കുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തതോടെ പുതിയ തീരുമാനങ്ങള്‍ എടുക്കാനും സിനിമയെ കൂടുതല്‍ ഇഷ്ടപ്പെടാനും കഴിഞ്ഞിട്ടുണ്ടെന്നാണ് അര്‍ച്ചന പറയുന്നത്.

വിജയിക്കാന്‍ സാധ്യതയുള്ള സിനിമകള്‍ തിരഞ്ഞെടുക്കാന്‍, ഗോസിപ്പുകളെ നേരിടാന്‍, സിനിമ പരാജയപ്പെട്ടാല്‍ അതിനെ അതിജീവിക്കാന്‍, എല്ലാത്തിനുമുപരി സ്‌ക്രിപ്റ്റ് കേട്ട് വിലയിരുത്താനുള്ള പരിശീലനവും ഈ ഇടവേളക്കാലത്ത് അര്‍ച്ചന പഠിച്ചു. മലയാളത്തില്‍ വിട്ടു നിന്നെങ്കിലും തമിഴിലും തെലുങ്കിലുമായി രണ്ടുമൂന്ന് ചിത്രങ്ങളും അര്‍ച്ചന ചെയ്തിട്ടുണ്ട്.

പുതിയ തീരുമാനങ്ങളുമായി അര്‍ച്ചനാകവി

ദില്ലിയില്‍ ജനിച്ചു വളര്‍ന്ന അര്‍ച്ചന മലയാള സിനിമയെ കുറിച്ച് യാതൊരു അറിവിമുല്ലാതെയാണത്രെ സിനിമയിലേക്ക് കടന്നു വന്നത്. വട്ടപൂജ്യത്തില്‍ നിന്നാണ് ഞാന്‍ നിലത്താമരയില്‍ അഭിനയിക്കുന്നതെന്ന് അര്‍ച്ചന തന്നെ പറയുന്നു.

പുതിയ തീരുമാനങ്ങളുമായി അര്‍ച്ചനാകവി

എംടി- ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചനയുടെ അരങ്ങേറ്റം. 2009ലാണ് ചിത്രം പുറത്തിറങ്ങിയിത്.

പുതിയ തീരുമാനങ്ങളുമായി അര്‍ച്ചനാകവി

സിനിമയിലേക്ക് കടന്നുവരാന്‍ ഒട്ടും ആഗ്രഹിക്കാത്ത താന്‍ നീലത്താമര പോലൊരു ചിത്രത്തിലൂടെ സിനിമയമയിലേക്ക് എത്തിയതും അഭിനയിക്കാന്‍ തീരുമാനമെടുത്തതും ജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവായി അര്‍ച്ചന വിശ്വസിക്കുന്നു.

പുതിയ തീരുമാനങ്ങളുമായി അര്‍ച്ചനാകവി

ദില്ലിയില്‍ ജനിച്ചുവളര്‍ന്ന അര്‍ച്ചനയെ പോലെ മോഡേണായ പെണ്‍കുട്ടി നാട്ടിന്‍പുറത്തുകാരിയായി അഭിനയിച്ചു ഫലിപ്പിച്ചത് തീര്‍ത്തും പ്രശംസയ്ക്കര്‍ഹിക്കുന്നു.

പുതിയ തീരുമാനങ്ങളുമായി അര്‍ച്ചനാകവി

നീലത്താമരയുടെ വിജയത്തിലൂടെ കിട്ടിയ ചിത്രമാണ് മമ്മി ആന്റ് മി. കുഞ്ഞിമാളുവില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ വേഷമായിരുന്നു ജ്വവല്‍ എന്ന കഥാപാത്രത്തിന്.

പുതിയ തീരുമാനങ്ങളുമായി അര്‍ച്ചനാകവി

നീലത്താമരയ്ക്ക് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യനെറ്റ് അവാര്‍ഡും മമ്മി ആന്റ് മി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം മികച്ച താരജോഡിക്കുള്ള പുരസ്‌കാരവും അര്‍ച്ചനയ്ക്ക് ലഭിച്ചു.

പുതിയ തീരുമാനങ്ങളുമായി അര്‍ച്ചനാകവി

നീലത്താമരയിലും മമ്മി ആന്റ് മിയിലും മികച്ച പ്രകടനം കാഴ്ച വച്ച അര്‍ച്ചന പിന്നീടുള്ള ചിത്രങ്ങളിലൊന്നും അധികം ശ്രദ്ധിക്കപ്പെട്ടില്ല. അതിഥി താരമായോ സഹതാരമായോ ആണ് പിന്നീടുള്ള സിനിമയില്‍ അര്‍ച്ചന കവി എത്തിയത് തന്നെ.

English summary
Actress Archana Kavi is back with strong decision after a break.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam