»   » അര്‍ച്ചന കവി ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ്!

അര്‍ച്ചന കവി ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ്!

Posted By:
Subscribe to Filmibeat Malayalam
Archana Kavi
കുറച്ചു കാലമായി മലയാള സിനിമയില്‍ അര്‍ച്ചന കവിയെ അധികം കാണാറില്ലായിരുന്നു. ഒരു നല്ല കഥാപാത്രവുമായി മലയാള സിനിമയില്‍ സജീവമാവാനൊരുങ്ങുകയാണ് നടി. ഡോക്ടര്‍ സുവീദ് വിത്സന്‍ സംവിധാനം ചെയ്യുന്ന 'ബാങ്കിള്‍സി'ലൂടെയാണ് നടി വീണ്ടും മലയാളത്തിലെത്തുന്നത്.

ചിത്രത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ റോളിലാണ് അര്‍ച്ചന പ്രത്യക്ഷപ്പെടുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷം ലഭിച്ചതില്‍ തനിക്ക് അതീവ സന്തോഷമുണ്ടെന്നും തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അര്‍ച്ചന പറഞ്ഞു.

ചലച്ചിത്ര ക്യാമറാമാനായ വിവേകിന്റെയും അവന്തികയുടേയും ജീവിതത്തിലൂടെയാണ് ബാങ്കിള്‍സിന്റെ കഥ മുന്നോട്ടു പോകുന്നത്. അടുത്തിടെ വിവാഹിതരായ ഇവര്‍ സിനിമാ ജീവിതത്തിലെ തിരക്കില്‍ നിന്ന് കിട്ടിയ ഒഴിവു ദിവസങ്ങള്‍ ഹണിമൂണിനായി ചെലവിടാന്‍ തീരുമാനിക്കുന്നു.

പോകേണ്ട സ്ഥലങ്ങളെക്കുറിച്ച് ഭാര്യയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്ക് ഇഷ്ടം വിവേകിന്റെ തറവാട് വകയിലുള്ള പ്രാചീന വീടായിരുന്നു. വിവേകിന്റെ സംസാരത്തിലൂടെയാണ് അവന്തികയ്ക്ക് ആ സ്ഥലത്തോട് പ്രിയം തോന്നിയത്. അങ്ങനെ ആള്‍ താമസമില്ലാത്ത ആ വീട്ടിലേയ്ക്ക് ഇരുവരും തിരിക്കുന്നു.

വിവേകും അവന്തികയും അവിടെ താമസിക്കാന്‍ തുടങ്ങിയതു മുതല്‍ ആ വീട്ടിലും പരസരപ്രദേശത്തും ദുരൂഹമായ ചിലത് സംഭവിക്കുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം തെളിവായി അവര്‍ക്ക് ലഭിച്ചത് വളകള്‍ മാത്രമാണ്. തുടര്‍ന്നുള്ള അന്വേഷണമാണ് 'ബാങ്കിള്‍സ്' പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

ചിത്രത്തില്‍ വിവേകായി അജ്മല്‍ എത്തുമ്പോള്‍ അവന്തികയായി ദക്ഷിണേന്ത്യയിലെ പ്രശസ്തതാരം പൂനം കൗര്‍ വേഷമിടുന്നു. തിലകന്‍, സുരേഷ് കൃഷ്ണ, തലൈവാസല്‍ വിജയ്, െകുളപ്പുള്ളി ലീല തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോക്ക്‌ടെയിലിനുശേഷം ശ്യാം മേനോന്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ജൂലായ് ആദ്യവാരം ഊട്ടിയില്‍ ആരംഭിക്കും.

English summary
Actress Archana Kavi was missing from the Mollywood scene for a quite a while now. She will next be seen in the movie Bangles, directed by Dr Suvid Wilson.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam