»   » കല്യാണമോ, എനിയ്‌ക്കോ? അര്‍ച്ചന ചോദിക്കുന്നു

കല്യാണമോ, എനിയ്‌ക്കോ? അര്‍ച്ചന ചോദിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Archan Kavi
കല്യാണമോ? എനിയ്‌ക്കോ? ലേശം അതിശയത്തോടെ തന്നെയാണ് അര്‍ച്ചന കവി ഇത് ചോദിയ്ക്കുന്നത്. നീലത്താമരയിലൂടെ മലയാളത്തില്‍ അരങ്ങേറിയ അര്‍ച്ചന കവി വിവാഹിതയാവാനൊരുങ്ങുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ചില മാധ്യമങ്ങളാണ് ആദ്യംപുറത്തുവിട്ടത്.

എന്നാലീ വാര്‍ത്തയെ അപ്പാടേ തള്ളിക്കളയുകയാണ് അര്‍ച്ചന കവി. ഇതുവരെ അങ്ങനെയൊരു കാര്യം ആലോചിച്ചിട്ടേയില്ല. അടുത്തൊന്നും മിന്നുകെട്ടിനുള്ള പരിപാടിയില്ലെന്നും നീലത്താമര സുന്ദരി പറയുന്നു. താന്‍ മനസ്സില്‍ പോലും ആലോചിയ്ക്കാത്ത ഒരു കാര്യത്തെപ്പറ്റി റിപ്പോര്‍ട്ടുകള്‍ വരുന്നതെന്നും അര്‍ച്ചന വെൡപ്പെടുത്തുന്നു.

അജ്മല്‍ നായകനാവുന്ന ബാംഗിള്‍സ് എന്ന മലയാളചിത്രത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്നത്. സുവിദ് വില്‍സനാണ് ഇതിന്റെ സംവിധായകന്‍. മഴവില്ലിനറ്റം വരെ, അഭിയും ഞാനും എന്നിവയാണ് അര്‍ച്ചനയുടെ ഉടന്‍ റിലീസാവുന്ന ചിത്രങ്ങള്‍.

English summary
Marriage? For me? Asked a stunned Archana Kavi, when she was recently quizzed by the media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam