»   » അര്‍ച്ചനാ കവിയ്ക്ക് ആഗ്രഹിച്ച വേഷം കിട്ടി

അര്‍ച്ചനാ കവിയ്ക്ക് ആഗ്രഹിച്ച വേഷം കിട്ടി

Posted By:
Subscribe to Filmibeat Malayalam

നീലത്താമര എന്ന ചിത്രത്തിലൂടെ മലാളത്തില്‍ വിരിഞ്ഞ പൂവാണ് അര്‍ച്ചന. നാലുവര്‍ഷത്തെ അഭിനയ ജീവിതത്തില്‍ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും താരത്തിന് ഇപ്പോഴാണ് ആഗ്രഹിച്ച ഒരു വേഷം കിട്ടിയത്. അതും തമിഴില്‍.

എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് അര്‍ച്ചനയ്ക്കിഷ്ടം. ഇപ്പോള്‍ 'ഞ്ജാന കിറുക്കന്‍' എന്ന തമിഴ് ചിത്രത്തില്‍ ഒരു ഗ്രാണീണ പെണ്‍കുട്ടിയുടെ വേഷം ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അര്‍ച്ചന. തമിഴില്‍ ആദ്യം അഭിനയിച്ച അരവന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തില്‍ നിന്ന് നേരെ വിപരീതമായ വേഷമാണ് ഞ്ജാനകിറുക്കനില്‍.

Archana Kavi In Gnana Kirukkan

ചെന്നൈയിലെ വൃത്തിഹീനമായ തെരുവിലേക്ക് ജീവിത മാര്‍ഗം തേടിയെത്തുന്ന പെണ്‍കുട്ടിയെയാണ് ഞ്ജാനകിറുക്കനില്‍ അര്‍ച്ചന അവതരിപ്പിക്കുന്നത്. അഴുക്ക് ചാലുകള്‍കള്‍ക്കരികില്‍ കിടന്നുറങ്ങേണ്ട രംഗങ്ങല്‍പ്പോലും ചിത്രത്തിലിലുണ്ട്. ചിത്രീകരണത്തിനിടെ വസ്ത്രത്തിലും മറ്റും അഴുക്കും ചെളിയും പിടിച്ചപ്പോള്‍ നെഞ്ചുവേദനയും ശ്വാതടസ്സവും അനുഭവപ്പെട്ടെങ്കിലും ഇത്തരമൊരു ചിത്രം ചെയ്യേണ്ടി വന്നതില്‍ ഒട്ടും വിഷമമില്ലെന്നും അര്‍ച്ചന പറയുന്നു.

പട്ടം പോലെ, ബാംഗിള്‍സ്, നടോടി മന്നല്‍ എന്നീ അര്‍ച്ചനയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് തിയേറ്റിലെത്തിയത്. മഴവില്ലിനറ്റം വരെ, വണ്‍സ് അപ്പോണ്‍ എ ടൈം, ഡേ നൈറ്റ് തുടങ്ങിയ മലയാള ചിത്രങ്ങല്‍ അര്‍ച്ചനയുടേതായി അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

English summary
Be it Kunjimalu, a maid who falls for her master, in her Malayalam debut Neelathamara or that of Chimitti, a bold and aggressive woman in her debut Tamil movie Aravan, actress Archana Kavi is always game for challenging roles. The actress says her role in second Tamil movie Gnana Kirukan was the most demanding role she has played in her four-year-old career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam