»   » മുത്തേ പൊന്നേ പിണങ്ങല്ലേ.. അരിസ്‌റ്റോ സുരേഷ് വിവാഹിതനാവുന്നു

മുത്തേ പൊന്നേ പിണങ്ങല്ലേ.. അരിസ്‌റ്റോ സുരേഷ് വിവാഹിതനാവുന്നു

By: Pratheeksha
Subscribe to Filmibeat Malayalam

ഒരൊറ്റ ഗാനം കൊണ്ടു ജീവിതം മാറി മറിഞ്ഞ നടനാണ് അരിസ്റ്റോ സുരേഷെന്ന സുരേഷ് തമ്പാനൂര്‍.  ആക്ഷന്‍ ഹീറോ ബിജുവെന്ന ചിത്രത്തില്‍ സുരേഷ് നിവിന്‍ പോളിയുടെ മുന്നിലിരുന്നു മേശമേല്‍ കൈകൊണ്ട് താളമിട്ട് പാടിയ മുത്തേ പൊന്നേ തിളങ്ങല്ലേ എന്ന പാട്ടും പല്ലില്ലാത്ത മോണകാട്ടിയുള്ള  ചിരിയും ഒരേ പോലെ വൈറലായിരുന്നു.

'ആക്ഷന്‍ ഹീറോ ബിജു'വില്‍ പാട്ടുപാടി അഭിനയിച്ചതോടെയാണ് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനിലെ ചുമട്ടുകാരന്‍ നാട്ടിലും സോഷ്യല്‍ മീഡിയയിലും താരമായത്. ഇപ്പോഴിതാ പുതിയ വാര്‍ത്തയുമായാണ് 47 കാരനായ സുരേഷിന്റെ വരവ്. വിവാഹിതനാവാന്‍ ഒരുങ്ങുകയാണ് താരം. ഐഎഫ്എഫ് കെയ്ക്ക് എത്തിയപ്പോഴാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Read more: ജിഷ്ണുവിനെ ആഘോഷിക്കാനാണ് ഇഷ്ടം അനുസ്മരിക്കാനല്ല; സിദ്ധാര്‍ത്ഥ്

suresh-12

സിനിമയെ പോലെ തന്നെ ഒരാള്‍  തന്റെ ജീവിതത്തിലേക്ക് വൈകിയെത്തുകയാണെന്നാണ് സുരേഷ് പറയുന്നത്. ജീവിതത്തിലെ ഓരോ തിരക്കുകള്‍ കാരണം വിവാഹം കഴിക്കാന്‍ വൈകിയതാണെന്നു സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ജൂണിലായിരിക്കും വിവാഹം. 

ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നതും സുരേഷിന്റെ ആഗ്രഹമാണ്. എബ്രിഡ് ഷൈന്‍ ചിത്രമായ പൂമരത്തിലാണ് സുരേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.

English summary
aristo suresh going to get married
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam