For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി-ശ്രീനി വിവാഹത്തിന് മുൻപ് അരിസ്റ്റോ സുരേഷിന്‍റെ വിവാഹം! വധുവിനെ കുറിച്ച് വെളിപ്പെടുത്തി താരം!!

  |

  ഹിന്ദിയില്‍ വലിയ പ്രചാരം നേടിയ ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നു. നൂറ് ദിവസങ്ങളായി നീണ്ട് നില്‍ക്കുന്ന ഷോ യില്‍ സിനിമാ, സീരിയല്‍, അവതാരക എന്നീ മേഖലകളില്‍ നിന്നുള്ള പതിനാറോളം മത്സരാര്‍ഥികളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ചിലര്‍ എലിമിനേഷനിലൂടെ പുറത്തേക്ക് പോയപ്പോള്‍ മറ്റ് ചിലര്‍ ഹൗസിലേക്ക് തിരിച്ചെത്തിയിരുന്നു.

  പ്രിയപ്പെട്ടവളെ ചേർത്ത് പിടിച്ച് ലാലേട്ടൻ!! സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

  ബിഗ് ബോസിനുള്ളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് പേര്‍ളി മാണി- ശ്രീനിഷ് അരവിന്ദ് പ്രണയത്തെ കുറിച്ചായിരുന്നു. അതിനൊപ്പം നടന്‍ അരിസ്റ്റോ സുരേഷിന്റെ തകര്‍ന്ന പ്രണയത്തെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

   അരിസ്റ്റോ സുരേഷിന്റെ ഉദയം

  അരിസ്റ്റോ സുരേഷിന്റെ ഉദയം

  നിവിന്‍ പോളി നായകനായിട്ടെത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അരിസ്‌റ്റോ സുരേഷ്. തിരുവന്തപുരം സ്വദേശിയായ സുരേഷ് ഒരു ചുമട്ടുതൊഴിലാളിയില്‍ നിന്നുമാണ് ഇന്നത്തെ ഉയരങ്ങളിലേക്ക് എത്തുന്നത്. മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പാട്ടിലൂടെയാണ് അരിസ്റ്റോ സുരേഷ് മലയാളത്തില്‍ ആരാധകരെ സമ്പാദിക്കുന്നത്. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചും പാട്ട് പാടിയും രചന നിര്‍വഹിച്ചും സുരേഷ് മലയാള സിനിമയുടെ പ്രിയപ്പെട്ടവനായി മാറി.

   ബിഗ് ബോസിലേക്കുള്ള വരവ്

  ബിഗ് ബോസിലേക്കുള്ള വരവ്

  ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ഫൈനലിസ്റ്റുകളില്‍ ഒരാള്‍ അരിസ്റ്റോ സുരേഷായിരുന്നു. പ്രായം അമ്പതിനോട് അടുക്കുമ്പോഴും എന്ത് കൊണ്ട് അരിസ്റ്റോ സുരേഷ് വിവാഹം കഴിച്ചില്ലെന്ന് മത്സരാര്‍ത്ഥികളും അവതാരകനായെത്തിയ മോഹന്‍ലാലും ചോദിച്ചിരുന്നു. തനിക്കൊരു കാമുകിയുണ്ടെന്നും തന്റെ വിവാഹം പണ്ടേ നടക്കേണ്ടതായിരുന്നെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു. കാമുകിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയില്ലെങ്കിലും താന്‍ അവളെ വിവാഹം കഴിക്കുന്നത് വീട്ടുകാര്‍ക്ക് താല്‍പര്യമില്ല. അമ്മ സമ്മതിച്ചാലേ അവള്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളുവെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞിരുന്നു. ഇതോടെ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നുണക്കുഴിയുള്ളൊരു സുന്ദരിയെ കണ്ടെത്തി കൊടുക്കാമെന്ന് എല്ലാവരും പറഞ്ഞിരുന്നു.

  സുരേഷ് തന്നെ കണ്ടെത്തി..

  സുരേഷ് തന്നെ കണ്ടെത്തി..

  ഒടുവില്‍ തന്റെ ഭാവി വധുവിനെ സുരേഷ് തന്നെ കണ്ടെത്തിയിരിക്കുകയാണ്. താന്‍ പ്രണയത്തിലാണ്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ കഴിഞ്ഞാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 36 കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് വധു. പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ല. യുവതിയെ ആദ്യമായി കണ്ടുമുട്ടുന്നത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ്. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയാണ്. ആദ്യ സിനിമയുടെ സെറ്റില്‍ നിന്നും തുടങ്ങി സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

   കോളമ്പി വരുന്നു

  കോളമ്പി വരുന്നു

  ബിഗ് ബോസില്‍ വന്നതോടെ തനിക്ക് ഇനി സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിക്കുമോ എന്ന പേടി സുരേഷിനുണ്ടായിരുന്നു. എന്നാല്‍ നായകനായി അഭിനയിക്കാനുള്ള അവസരമായിരുന്നു താരത്തെ തേടി എത്തിയത്. അരിസ്‌റ്റോ സുരേഷ് നായകനാവുന്ന സിനിമയാണ് കോളാമ്പി. നടി നിത്യ മേനോനാണ് നായിക. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ഒരു ബിനാലെ ആര്‍ട്ടിസ്റ്റിന്റെ വേഷത്തിലാണ് നിത്യ അഭിനയിക്കുന്നത്. രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

  English summary
  Aristo Suresh talks about his marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X