കുഞ്ഞാലി മരയ്ക്കാര്‍ ഡിസംബറില്‍ ചിത്രീകരിക്കും

25 കോടിയിലധികം രൂപ ചെലവിട്ട് പൃഥ്വീരാജ് ഉള്‍പ്പെടുന്ന ആഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.അരിവാള്‍ ചുറ്റിക നക്ഷത്രത്തിനും കുഞ്ഞാലി മരയ്ക്കാറിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത് ശങ്കര്‍ രാമകൃഷണനാണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സന്തോഷ് ശിവനാണ്. 2013 ഡിസംബറോട് കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കളായ പൃഥ്വിരാജും, സന്തോഷ് ശിവനും , ഷാജി നടേശനും പറഞ്ഞു.
കുഞ്ഞാലി മരയ്ക്കാര്‍ പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമായിരിക്കും അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്. ഈ രണ്ട് ചിത്രങ്ങളും മെഗാബജറ്റ് സിനിമകളാണ്. കുഞ്ഞാലി മരയ്ക്കാറില്‍ പൃഥ്വീരാജും അഭിനയിക്കുന്നു


Click it and Unblock the Notifications











