»   » മമ്മൂട്ടി-പൃഥ്വി: എസിഎന്‍ തുടങ്ങുന്നു

മമ്മൂട്ടി-പൃഥ്വി: എസിഎന്‍ തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Amal Neerad
വന്‍താരനിര അണിനിരക്കുന്ന അണിനിരക്കുന്ന ബാച്ചിലര്‍ പാര്‍ട്ടി പൂര്‍ത്തിയായതിന് പിന്നാലെ അമല്‍ നീരദ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. മമ്മൂട്ടിയെയും പൃഥ്വിയെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം (എസിഎന്‍) എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് അന്‍വര്‍ തുടങ്ങിവെയ്ക്കുന്നത്.

ഈ വര്‍ഷാവസാനം ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിനായി വന്‍തോതിലുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. 1940 കാലഘട്ടം പശ്ചാത്തലമാവുന്ന ചിത്രമായതിനാല്‍ കാര്യമായ പഠനങ്ങള്‍ തന്നെ നടത്തേണ്ടിവരുമെന്ന് സംവിധായകന്‍ പറയുന്നു. കൃത്രിമമായ സെറ്റുകളും പശ്ചാത്തലവും സിനിമയ്ക്കായി ആവശ്യമുണ്ടെന്നും സംവിധായകന്‍ പറയുന്നു.

മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഡേറ്റുകള്‍ ഒരേ സമയം കിട്ടുകയെന്നതാണ് മറ്റൊരു വലിയ കടമ്പയെന്നും അമല്‍ വിശദീകരിയ്ക്കുന്നു. അതേ സമയം കഥയില്‍ മാറ്റംവരുത്താന്‍ മമ്മൂട്ടി ആവശ്യപ്പെട്ടതാണ് സിനിമ വൈകുന്നതെന്നൊരു അണിയറസംസാരവുമുണ്ട്.

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ എന്നീ സിനിമകളിലേപ്പോലെ സ്‌റ്റൈലിഷ് രംഗങ്ങള്‍ എസിഎന്നിലുണ്ടാവുമോയെന്ന ചോദ്യത്തിനും അമലിന് മറുപടിയുണ്ട്. ഒരു പ്രത്യേക ഉദ്ദേശത്തോടെ സ്‌റ്റൈലിഷ് രംഗങ്ങള്‍ ഒരുക്കാന്‍ ഞാന്‍ ശ്രമിയ്ക്കാറില്ല. അത്തരം ശൈലിയിലുള്ള സിനിമകള്‍ എടുത്തുവരുമ്പോള്‍ അങ്ങനെ സംഭവിച്ചുപോകുന്നതാണ്. എസിഎന്‍ അതൊക്കെ കൊണ്ടുതന്നെ തീര്‍ത്തും വ്യത്യസ്തമായൊരു സിനിമയായിരിക്കുമെന്നും അമല്‍ പറയുന്നു.

English summary
While he has just completed work on this, Amal has already begun work on the pre-production of the Mammootty- Prithviraj-starrer Arivaal Chuttika Nakshatram (ACN),

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam