»   » അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ചിട്ടില്ല

അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ചിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Arivaal Chuttika Nakshatram
മോളിവുഡില്‍ വന്‍പ്രതീക്ഷയുണര്‍ത്തിയ മമ്മൂട്ടി-പൃഥ്വിരാജ് ചിത്രം അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍.

രണ്ട് വര്‍ഷം മുമ്പേ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്് വൈകിയതോടെ പ്രൊജക്ട് ഉപേക്ഷിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. 2013 അവസാനത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മമ്മൂട്ടിയും പൃഥ്വിയുമടക്കമുള്ള താരങ്ങളുടെ തിരക്ക് മൂലമാണ് ഈ ചിത്രം നീട്ടിവെയ്‌ക്കേണ്ടി വന്നത്.

പെട്ടെന്ന് ചിത്രീകരണം തുടങ്ങാനായി അഭിനേതാക്കളെ മാറ്റി സിനിമയുടെ ക്വാളിറ്റിയിലും മറ്റും വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്‍ തയാറല്ല. അതുകൊണ്ടാണ് ഞങ്ങള്‍ കാത്തിരിയ്ക്കാന്‍ തീരുമാനിച്ചതെന്നും ശങ്കര്‍ വിശദീകരിയ്ക്കുന്നു.

1950കളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പീരിയഡ് ചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്. മമ്മൂട്ടി നായകനും പൃഥ്വി വില്ലന്‍ വേഷത്തിലുമെത്തുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Mammootty, Prithviraj duo Arivaal Chuttika Nakshatram is one of Mollywood's most ambitious project but its delay to start filming has generated a buzz among film circles if the film would go on floors anytime soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam