അര്‍ജുന്റെ സിഎമ്മിന് 20കോടി ചെലവ്

സി എം എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ ആക്ഷനും റൊമാന്‍സിനും ഒരു പോലെ പ്രാധാന്യമാണുള്ളതെന്നും ചിത്രത്തില്‍ സമകാലീക വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക എന്ന് സംവിധായകനായ അര്‍ജുന്‍ പറഞ്ഞു. ചിത്രത്തിന്റെ സംവിധാനം മാത്രമല്ല. നിര്‍മ്മാണവും താന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നതെന്നും 20കോടിയുടെ പ്രോജക്ടാണ് ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി.
സാധാരണക്കാരനായ മനുഷ്യന്‍(കോമണ്‍ മാന്) എന്നതിന്റെ ചുരുക്കപ്പേരാണ് സി എം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഒരു സാധാരണക്കാരാന്റെ മനസ്സിലൂടെ ലോകത്തെ വരച്ചുകാണിക്കാനാണ് ചിത്രത്തിലൂടെ താന്‍ ശ്രമിക്കുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നതെന്നും താരം കൂട്ടിചേര്‍ത്തു.
നിരവധി ഭാഷകളില്‍ അഭിനയിക്കുകയും അതുപോലെ വ്യത്യസ്ത ഭാഷകളില്‍ സിനിമ സംവിധാനം ചെയ്യുകയും ചെയ്ത താരം 2006ല്‍ മദ്രാസി എന്ന സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്.


Click it and Unblock the Notifications











