»   » ഫഹദിന് പകരക്കാരനായി ഉണ്ണി മുകുന്ദന്‍

ഫഹദിന് പകരക്കാരനായി ഉണ്ണി മുകുന്ദന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ മുന്‍നിര യുവതാരങ്ങളെല്ലാം വേണ്ടെന്നുവച്ച വേഷങ്ങള്‍ ചെയ്യുകയും അവയുടെ പേരില്‍ പ്രശംസ നേടുകയും ചെയ്ത നടനാണ് ഉണ്ണി മുകുന്ദന്‍. വൈശാഖിന്റെ മല്ലുസിങ്ങിലെ വേഷം പൃഥ്വിരാജ് വേണ്ടെന്ന് വച്ചപ്പോള്‍ അത് ഏറ്റെടുത്തത് ഉണ്ണിയായിരുന്നു. പിന്നീട് എം പത്മകുമാറിന്റെ പാതിരാമണലില്‍ ജയസൂര്യ ചെയ്യേണ്ടിയിരുന്ന വേഷവും ഉണ്ണിയെ തേടിയെത്തി. ഇപ്പോഴിതാ ഫഹദ് ഫാസില്‍ വേണ്ടെന്നുവച്ചൊരു വേഷവും ഉണ്ണിയുടെ കൈകളില്‍ എത്തിയിരിക്കുകയാണ്.

സംവിധായകന്‍ ഫസലിന്റെ അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തിലാണ് ഫഹദിന് പകരം ഉണ്മി മുകുന്ദന്‍ നായകനാകുന്നത്. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ ആദ്യ ചിത്രമെന്ന പേരില്‍ ഏറെ വാര്‍ത്താപ്രാധാന്യം ലഭിച്ചിരുന്നു ഈ പ്രൊജക്ടിന്. ചിത്രത്തിന്റെ പൂജയും ഫോട്ടോഷൂട്ടുമെല്ലാം കഴിഞ്ഞപ്പോഴാണ് കഥ പോരെന്ന് പറഞ്ഞ് ഫഹദ് പിന്‍മാറിയത്.

Unni Mukundan and Fahad Fazil

കുറേനാളത്തെ അനിശ്ചിതത്വത്തിന് ശേഷം ചിത്രത്തിന്റെ അണിയറക്കാര്‍ ഉണ്ണി മുകുന്ദനെ നായകനാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ശ്രീലക്ഷ്മിയെ കൂടാതെ സനുഷയാണ് ചിത്രത്തിലെ മറ്റൊരു നായിക.

കരാറില്‍ ഒപ്പുവെയ്ക്കുകയും അഡ്വാന്‍സ് വാങ്ങുകയും ചെയ്തശേഷം ചിത്രത്തില്‍ നിന്നും പിന്‍മാറിയ ഫഹദിനെതിരെ നിര്‍മ്മാതാവ് അരോമ മണി ചലച്ചിത്രസംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഫഹദിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും കേരള ഫിലിം ഫെഡറേഷനിലുമാണ് പരാതി എത്തിയിരിക്കുന്നത്.

English summary
Producer Aroma Mani filed petition against actor Fahad Fazil, who had stepped back from a new project named Ayyar in Pakistan. Mean while Unni Mukundan is signed for the project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam