»   » ബാഹുബലി; ആര്‍ട്ട് ഡയറക്ടറോട് ഈ ചതി വേണ്ടായിരുന്നു

ബാഹുബലി; ആര്‍ട്ട് ഡയറക്ടറോട് ഈ ചതി വേണ്ടായിരുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


ബാഹുബലിയുടെ നിര്‍മ്മാണ് പ്രകൃയയില്‍ സാബു സിറിളിനൊപ്പം പ്രവര്‍ത്തിച്ച മലയാളിയായ കലാ വിധായകനാണ് മനു ജഗത്. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോള്‍ ക്രെഡിറ്റ് കാര്‍ഡില്‍ ആര്‍ട്ട് അസിസ്റ്റന്റാക്കി ചതിച്ചു എന്ന് മനു ആരോപിക്കുന്നു.

മനു ജഗത് തന്റെ ഫേസ്ബുക്കിലാണ് ആര്‍ട്ട് അസിസ്റ്റന്റ് ആയി ടൈറ്റില്‍ കാര്‍ഡില്‍ ഒതുക്കിയ കാര്യം പറയുന്നത്. ബ്ലെസി സംവിധാനം ചെയ്ത കല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തിലൂടെ കലാ സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചയാളാണ് മനു ജഗത്.

manujagadh


ബാഹുബലിയ്ക്ക് വേണ്ടി പൗരാണിക കാലഘട്ടത്തിലെ മഹിഷ്മതി രാജധാനിയും പാല്‍വാതീവന്റെയും ബാഹുഹലിയുടെയും കൂറ്റന്‍ പ്രതിമകളും ഉള്‍ക്കൊള്ളുന്ന സൈറ്റുകള്‍ക്കായുള്ള സ്‌കെച്ചുകള്‍ വരച്ചത് മനുവാണ്. ഈ വരച്ച സ്‌കെച്ചുകള്‍ പലപ്പോഴായി മനു തന്റെ ഫേസ്ബുക്ക് പ്രൊഫാലായി അപ്‌ഡേറ്റ് ചെയ്തിട്ടുമുണ്ട്.

ചിത്രത്തിന്റെ സെറ്റുകള്‍ക്കും കഥാപാത്ര രൂപ കല്പ്പനയ്ക്കുമായി പതിനായിരത്തോളം സ്‌കെച്ചുകള്‍ വരച്ചതായാണ് നിര്‍മ്മാതാക്കാള്‍ പറയുന്നത്. മലയാളിയും ഇന്ത്യന്‍ സിനിമയിലെ തന്നെ കലാസംവിധായകനുമായ സാബു സിറില്‍ ആണ് ബാഹുബലിയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു മനു ജഗത്. ഹിന്ദ്, തമിഴ്, തെലുങ്ക് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Posted by Manu Jagadh on Friday, July 10, 2015
English summary
Everything that Rajamouli uses in the film grand production design, luxurious visual effects and foley, elaborate period costume, great music, classic photography and well choreographed fight and war sequences - are in fact only incidental and hence do not stand between him and the viewer-experience

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam