»   » പത്മരാജന്റെ കഥയ്ക്ക് മകന്‍ തിരക്കഥ ഒരുക്കുന്നു, കാറ്റിലെ ചെല്ലപ്പനെക്കുറിച്ച് സംവിധായകന്‍ പറയുന്നു !

പത്മരാജന്റെ കഥയ്ക്ക് മകന്‍ തിരക്കഥ ഒരുക്കുന്നു, കാറ്റിലെ ചെല്ലപ്പനെക്കുറിച്ച് സംവിധായകന്‍ പറയുന്നു !

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് പത്മരാജന്‍. അച്ഛന്‍രെ വഴിയേ സഞ്ചരിക്കുന്ന മകന്‍ അനന്തപത്മനാഭന്‍ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രമാണ് കാറ്റ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനു ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുരളീ ഗോപിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. പത്മരാജന്‍ കഥകളിലെ കഥാപാത്രത്തെ അണിനിരത്തിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയുമായി സംവിധായകന്‍ എത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നതും അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ്. പ്രതികാര കഥ പറയുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മുരളി ഗോപിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ചെല്ലപ്പനെയാണ് താരം അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി ആസിഫ് അലിയും എത്തുന്നുണ്ട്.

Kattu

പുറമേ വളരെ പരുക്കനായ കഥാപാത്രമാണ് ചെല്ലപ്പന്‍. ചെല്ലപ്പന്‍ ഒരു നല്ല മനുഷ്യനാണെന്ന് പറയാന്‍ കഴിയില്ല. അതേ സമയം തന്നെ ചില നന്‍മകള്‍ അയാളില്‍ ഉണ്ടുതാനും. എവിടെയൊക്കെയോ നന്‍മയുള്ള ഒരു പച്ചയായ മനുഷ്യനാണ് ചെല്ലപ്പനെന്ന് അരുണ്‍ കുമാര്‍ അരവിന്ദ് പറയുന്നു. പത്മരാജന്റെ ഏത് കഥയാണ് സിനിമയാക്കുന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

English summary
Arun Kumar Aravind about kattu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam