»   » പൃഥ്വിരാജിനെ കൊതിപ്പിച്ച സംവിധായകന്‍ മൂന്നു വര്‍ഷമായി അഞ്ജാത വാസത്തില്‍, കാരണം ??

പൃഥ്വിരാജിനെ കൊതിപ്പിച്ച സംവിധായകന്‍ മൂന്നു വര്‍ഷമായി അഞ്ജാത വാസത്തില്‍, കാരണം ??

Posted By: Nihara
Subscribe to Filmibeat Malayalam

ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ലല്ലോയെന്നോര്‍ത്ത് പൃഥ്വിരാജ് വിഷമിച്ചിരുന്നൊരു സമയമുണ്ടായിരുന്നു. മുരളി ഗോപി അരുണ്‍ കുമാര്‍ അരവിന്ദ് ടീമിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെക്കുറിച്ചായിരുന്നു പൃഥ്വിരാജിന് നഷ്ടബോധം തോന്നിയത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിങ്ങും കഥാപാത്രങ്ങളുടെ രൂപീകരണവുമൊക്കെ താരത്തെ അത്രമേല്‍ സ്വാധീനിച്ചിരുന്നു.

ശോഭനയ്ക്ക് വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറിയോ? അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുന്നു ??

ചെറിയ കഥാപാത്രമായി പോലും ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല്‌ല്ലോയെന്ന സങ്കടത്തിലായിരുന്നു പൃഥ്വിരാജ്. ആ ചിത്രം അത്രമേല്‍ താരത്തെ സ്വാധീനിച്ചിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം വണ്‍ ബൈ ടൂ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ഒരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദ് മൂന്നു വര്‍ഷമായി സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുകയാണ് അരുണ്‍ കുമാര്‍ അരവിന്ദ്.

നോമ്പെടുക്കാതെ കള്ളം പറഞ്ഞ് നടന്ന തസ്‌നി ഖാനെ കൈയോടെ പിടികൂടിയ മമ്മൂട്ടിയും സുരാജും !!

പൃഥ്വിരാജിനെ വിഷമിപ്പിച്ച സംവിധായകന്‍ തിരിച്ചു വരുന്നു

പൃഥ്വിരാജിനെ കൊതിപ്പിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനു ശേഷം വണ്‍ ബൈ ടു എന്ന സൈക്കോളജിക്കല്‍ ത്രില്ലറാണ് അരുണ്‍കുമാര്‍ അരവിന്ദിന്റേതായി പുറത്തു വന്നത്. പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ സംവിധായകന്‍ വീണ്ടും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്.

അനന്തപത്മനാഭന്റെ കഥയുമായി കാറ്റ്

മലയാളികള്‍ക്ക് എക്കാലത്തെയും മികച്ച സിനിമകള്‍ സമ്മാനിച്ച പത്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് കാറ്റ്. പത്മരാജന്റെ കഥകളിലെ കഥാപാത്രത്തെ അണിനിരത്തിയാണ് കാറ്റ് ഒരുക്കിയിട്ടുള്ളത്. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലായാണ് ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്.

സ്വതന്ത്ര സംവിധായകനായത്

സംവിധായകന്‍ പ്രിയദര്‍ശന്റെ ഹിന്ദി ചിത്രങ്ങളുടെ എഡിറ്ററായാണ് അരുണ്‍ കുമാര്‍ അരവിന്ദ് സിനിമയില്‍ പേരെടുത്തത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സംവിധായകനായത്.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് പിന്നില്‍

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ സിനിമയുമായി അരുണ്‍ കുമാര്‍ അരവിന്ദ് എത്തുന്നത്. ഇക്കാലയളവില്‍ നിരവധി ചിത്രങ്ങളുടെ കഥ കേട്ടിരുന്നു. കാറ്റ് സിനിമ നിര്‍മ്മിക്കുന്നതും സംവിധായകന്‍ തന്നെയാണ്.

English summary
Arun Kumar Aravind is back to films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam