»   » ലെഫ്റ്റ് റൈറ്റ് ലെഫ്റ്റുമായി അരുണ്‍ കുമാര്‍

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റുമായി അരുണ്‍ കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Arun Kumar Aravind
കോപ്പിയടിയാണെന്ന ആരോപണം നേരിട്ട കോക്ക് ടെയിലിന് ശേഷമാണ് ഈ അടുത്ത കാലത്ത് എന്ന ചിത്രം അരുണ്‍ കുമാര്‍ അരവിന്ദ്
ഒരുക്കിയത്. 2012ലെ പരീക്ഷണ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു ഈ അടുത്ത കാലത്ത്. മുരളി ഗോപിയുടെ ശക്തമായ തിരക്കഥയായിരുന്നു ഈ അടുത്തകാലത്തിന്റെ ആകര്‍ഷണം.

ഇപ്പോഴിതാ അരുണ്‍കുമാറിന് വേണ്ടി ഒരിയ്ക്കല്‍ കൂടി മുരളി ഗോപി തൂലിക ചലിപ്പിയ്ക്കുകയാണ്. ആരും ഇതുവരെ പറയാത്ത കഥ എന്നാണ് മുരളി ഗോപി ചിത്രത്തെക്കുറിച്ച് അവകാശപ്പെടുന്നത്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്....പട്ടാളത്തിന്റെ മാര്‍ച്ച് പാസ്റ്റിനെപ്പറ്റിയാണ് പറയുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. അരുണും മുരളിയും കൈകോര്‍ക്കുന്ന പുതിയ ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് തന്നെയാവും നായകന്‍.

തിരക്കഥ രചനയ്ക്ക് പുറമെ അഭിനേതാവായും നേരത്തെ കഴിവുതെളിയിച്ച മുരളി ഗോപിയും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. ഭാവനയായിരിക്കും നായിക. ലെന, രാജീവ് പിള്ള തുടങ്ങിയവരുടെ താരനിരയിലുണ്ടാകും. ഷെഹ്‌നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് കലാസംവിധാനം പ്രശാന്ത് മാധവായിരിക്കും. ഗോപി സുന്ദര്‍ ഈണങ്ങള്‍ ഒരുക്കും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മ്മാണം.

English summary
Arunkumar is back with another audacious theme which dares to take up issues never taken up before. LEFT RIGHT LEFT

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam