»   » പത്മരാജന്റെ കഥയ്ക്ക് മകന്‍ തിരക്കഥ ഒരുക്കുന്നു, ആസിഫ് അലി, മുരളി ഗോപി പ്രധാന വേഷത്തില്‍

പത്മരാജന്റെ കഥയ്ക്ക് മകന്‍ തിരക്കഥ ഒരുക്കുന്നു, ആസിഫ് അലി, മുരളി ഗോപി പ്രധാന വേഷത്തില്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സാഹിത്യത്തിലും സിനിമയിലും ഒരേ പോലെ കഴിവു തെളിയിച്ച അതുല്യ പ്രതിഭ പത്മരാജന്റെ കഥ അരുണ്‍കുമാര്‍ ആനന്ദ് സിനിമയാക്കുന്നു. പത്മരാജന്റെ മകന്‍ അനന്തപദ്മനാഭനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പ്രതികാര കഥ പറയുന്ന ചിത്രത്തില്‍ ആസിഫ് അലിയും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കാനാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്.

അച്ഛന്റെ കഥയ്ക്ക് മകന്‍ തിരക്കഥ ഒരുക്കുന്നു

യുവസംവിധായകരില്‍ ശ്രദ്ധേയനായ അരുണ്‍ കുമാര്‍ ആനന്ദാണ് പത്മരാജന്റെ കഥ സിനിമയാക്കുന്നത്. പത്മരാജന്റെ മകന്‍ അനന്തപദ്മനാഭനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

പ്രതികാര കഥയില്‍ ആസിഫും മുരളി ഗോപിയും

റിവഞ്ച് ഡ്രാമ സ്വഭാവത്തിലുള്ള കഥയാണ് ചിത്രത്തിലേത്. മുന്‍പ് ചെയ്യാത്ത തരത്തിലുള്ള സിനിമയാണിത്. അനന്തപദ്മനാഭന്‍ തന്നെയാണ് ചിത്രത്തെക്കുറിച്ച് തന്നോട് സംസാരിച്ചതെന്നും അരുണ്‍കുമാര്‍ ആനന്ദ് വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

കഥ ഏതാണെന്നുള്ളത് സസ്‌പെന്‍സ്

പത്മരാജന്റെ ഏത് കഥയാണ് സിനിമയാക്കുന്നതെന്നുള്ള കാര്യം സംവിധായകന്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഏത് കഥയാണ് സിനിമയാക്കുന്നതെന്നുള്ള കാര്യം സിനിമ ഇറങ്ങുന്നതിന് മുന്‍പ് കഥയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയാല്‍ പ്രേക്ഷകര്‍ തങ്ങളുടേതായ ഭാവനയില്‍ സിനിമയെക്കുറിച്ച് ചിന്തിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തില്‍ ആസിഫ് അലിയും

പത്മരാജന്റെ കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിലുള്ള ചിത്രമാണ് ചെയ്യുന്നത്. അനന്തപദ്മനാഭന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ തന്നെ പുറത്തുവിടും.

English summary
Anathapadmanabhan and Arun kumar joins together for Padmarajan's story. Its a revenge story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam