»   » മമ്മൂട്ടിയുടെ വില്ലനായി ആര്യ എത്തുന്നു

മമ്മൂട്ടിയുടെ വില്ലനായി ആര്യ എത്തുന്നു

Posted By: ഭദ്ര
Subscribe to Filmibeat Malayalam

നായകനായും വില്ലനായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടനാണ് ആര്യ. ഉറുമി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായി മാറി. ഡബിള്‍ ബാരലിലാണ് ആര്യ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

അടുത്ത മലയാള ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രമായി ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ എത്തുകയാണ്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

new

മൈ ഡാഡ് ഡേവിസ് എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. പിന്നീട് അത് മാറ്റുകയായിരുന്നു. നായിക വേഷത്തില്‍ സ്‌നേഹയും മകളുടെ വേഷത്തിലല്‍ സാറ അര്‍ജുനുമാണ് എത്തുന്നത്.

പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ആര്യയ്ക്കും പങ്കാളിത്തമുള്ള കമ്പനിയായ ഓഗസ്റ്റ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മമ്മൂട്ടിക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.

English summary
Arya act as mammooty villian

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam