twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആര്യയ്ക്ക് ഡേറ്റില്ല! അന്‍സണ്‍ പോളിന്‍റെ ഭാഗ്യം തെളിഞ്ഞതും അപ്പോഴായിരുന്നു! എങ്ങനെയെന്നറിയുമോ?

    |

    മലയാളത്തിലും തമിഴിലുമായി നിറഞ്ഞുനില്‍ക്കുന്ന അഭിനേതാക്കളിലൊരാളാണ് അന്‍സണ്‍ പോള്‍. കെക്യൂ എന്ന ചിത്രത്തിലൂടെയായിരുന്നു അന്‍സണ്‍ അരങ്ങേറിയത്. പാര്‍വതി ഓമനക്കുട്ടനായിരുന്നു ചിത്രത്തിലെ നായിക. സുസുധി വാത്മീകം, ഊഴം, റെമോ, സോളോ, ആട് 2, കല വിപ്ലവം പ്രണയം അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങി ദി ഗാംബ്ലറിലെത്തി നില്‍ക്കുകയാണ് താരത്തിന്റെ സിനിമാജീവിതം. മലയാളത്തിലെ ആദ്യ സൂപ്പര്‍താര ചിത്രമെന്ന വിശേഷണവുമായാണ് ദി ഗാംബ്ലര്‍ എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇതാദ്യമായാണ് അന്‍സണ്‍ പോള്‍ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. 7 വയസ്സുകാരന്റെ പിതാവായാണ് താരമെത്തിയത്. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് സിനിമ.

    ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തി താരമായി മാറിയവരിലൊരാള്‍ കൂടിയാണ് അദ്ദേഹം. ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു താരത്തിന് ലഭിച്ചതെല്ലാം. അഭിനയവും സംവിധാനവും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന താരം ആക്ടിങ്ങ് പഠിച്ചതിന് ശേഷമാണ് സിനിമയിലേക്ക് എത്തിയത്. തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു. ജമേഷ് ഷോയിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ആര്യയ്ക്ക് ഡേറ്റില്ലാതിരുന്നതിനാല്‍ ആ കഥാപാത്രത്തെ തനിക്ക് ലഭിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. ആ സംഭവത്തിന് ശേഷമായാണ് താരത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞതും.

    സിനിമയോടുള്ള ഇഷ്ടം

    സിനിമയോടുള്ള ഇഷ്ടം

    കുട്ടിക്കാലം മുതലേ തന്നെ സിനിമയെ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു അന്‍സണ്‍ പോള്‍. വില്ലനായും സല്‍പുരുഷനായും നിറഞ്ഞുനിന്നിരുന്ന താരം ദി ഗാംബ്ലറിലൂടെ നായകനായി അരങ്ങേറിയിരിക്കുകയാണ്. ദുബായിലായിരുന്നു പഠിച്ചതെന്നും നാട്ടില്‍ വരുമ്പോള്‍ തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ടെന്നും താരം പറയുന്നു. തിയേറ്ററിലെ ബഹളവും മറ്റ് കാര്യങ്ങളുമൊക്കെ തന്നെ ആകര്‍ഷിച്ചിരുന്നതായും താരം പറയുന്നു. തിരിച്ച് ദുബായിലേക്ക് പോവുമ്പോള്‍ വിസിആറുകള്‍ വാങ്ങിച്ച് കൊണ്ടുപോവുമായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തതെന്നും താരം പറയുന്നു.

    വീട്ടുകാര്‍ കളിയാക്കി

    വീട്ടുകാര്‍ കളിയാക്കി

    പ്ലസ്ടു കഴിഞ്ഞതിന് പിന്നാലെയായാണ് തന്റെ ലക്ഷ്യം സിനിമയാണെന്ന കാര്യത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞത്. ബോംബെയില്‍ അനുപം ഖേറിന്റെ സ്‌കൂളില്‍ പോയാണ് ആക്ടിങ്ങ് കോഴ്‌സ് പഠിച്ചത്. ഇതിന് പിന്നാലെയായാണ് ഒരു സിനിമയുടെ സംവിധാന സഹായി ആവാനുള്ള അവസരം ലഭിച്ചത്. അധികമൊന്നുമാലോചിക്കാതെ താനും ആ സിനിമയില്‍ ജോയിന്‍ ചെയ്യുകയായിരുന്നുവെന്നും താരം പറയുന്നു. തന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള നിര്‍ണ്ണായക തീരുമാനമായിരുന്നു അതെന്ന് ഒരിക്കലും കരുതിയിരുന്നില്ല ഈ നായകന്‍.

    തിരക്കഥ കേള്‍പ്പിച്ചു

    തിരക്കഥ കേള്‍പ്പിച്ചു

    കെക്യു എന്ന ചിത്രത്തിലാണ് ജോയിന്‍ ചെയ്തത്. ആര്യയായിരുന്നു ഈ സിനിമയിലെ നായകന്‍. സിനിമയുടെ ലൊക്കേഷനിലേക്കെത്തിയപ്പോള്‍ സംവിധായകന്‍ തിരക്കഥ കേള്‍പ്പിച്ചിരുന്നു. സംവിധാന സഹായിയെ തിരക്കഥ കേള്‍പ്പിക്കുന്നതെന്തിനാണെന്ന തരത്തിലുള്ള സന്ദേഹം തുടക്കത്തിലേ ഉണ്ടായിരുന്നു. ആ സിനിമയുടെ ഭാഗമായ ആളെന്ന നിലയിലായിരിക്കും തന്നോടും കഥ പറയുന്നതെന്നായിരുന്നു കരുതിയത്. എന്നാല്‍ പിന്നീടാണ് മനസ്സിലായത് ഒരു കഥാപാത്രത്തെ ഏല്‍പ്പിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന്. പ്രത്യേകിച്ച് എക്‌സൈറ്റ്‌മെന്റൊന്നും തോന്നിയിരുന്നില്ല ആ സമയത്ത്.

    ആര്യയുടെ പകരക്കാരന്‍

    ആര്യയുടെ പകരക്കാരന്‍

    കഥ കേട്ടതിന് പിന്നാലെയായാണ് ആര്യ അവതരിപ്പിക്കേണ്ടിയിരുന്ന റോഷന്‍ എന്ന റോളാണ് തനിക്ക് നല്‍കുന്നതെന്ന് മനസ്സിലാക്കിയത്. ഡേറ്റില്ലാത്തതിനാല്‍ ആര്യ പിന്‍മാറിയെന്ന് സംവിധായകന്‍ പറഞ്ഞതോടെ താന്‍ ശരിക്കും ഞെട്ടിയിരുന്നുവെന്നും അന്‍സണ്‍ പോള്‍ പറയുന്നു. ദുബായിലേക്ക് പോവാനായുള്ള ടിക്കറ്റ് എടുത്തിരിക്കുകയായിരുന്നു അപ്പോള്‍. അത് ക്യാന്‍സല്‍ ചെയ്യട്ടെയെന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു മറുപടി. അങ്ങനെയാണ് താന്‍ മലയാള സിനിമയില്‍ പ്രവേശിച്ചതെന്നും താരം പറയുന്നു.

    മമ്മൂട്ടിക്കൊപ്പവും എത്തി

    മമ്മൂട്ടിക്കൊപ്പവും എത്തി

    യുവതാരങ്ങളെല്ലാം ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അവയിലൊന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള അഭിനയം. അബ്രഹാമിന്റെ സന്തതികളിലൂടെയാണ് അന്‍സണ് അങ്ങനെയൊരുവസരം ലഭിച്ചത്. ഫിലിപ്പ് അബ്രഹാം എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. തുടക്കത്തില്‍ ചേട്ടനെ തെറ്റിദ്ധരിച്ചുവെങ്കിലും പിന്നീട് ഇരുവരും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്.

    ഗാംബ്ലര്‍ മുന്നേറുന്നു

    ഗാംബ്ലര്‍ മുന്നേറുന്നു

    ഇതാദ്യമായാണ് അന്‍സണ്‍ പോള്‍ നായകവേഷത്തിലെത്തിയത്. മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്ത കുടുംബചിത്രം കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിന്റേത്.

    Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

    English summary
    Arya's busy lead Anson Paul as a hero
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X