»   » ഫോണില്‍ വിളിച്ച് സംവിധായകന്‍ മോശമായി സംസാരിച്ചു; ആരോപണവുമായി ബഡായി ബംഗ്ലാവിലെ ആര്യ

ഫോണില്‍ വിളിച്ച് സംവിധായകന്‍ മോശമായി സംസാരിച്ചു; ആരോപണവുമായി ബഡായി ബംഗ്ലാവിലെ ആര്യ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ ഒരു വലിയ ലോകമാണ്. അതുകൊണ്ട് തന്നെ കള്ളത്തരങ്ങള്‍ ഒരുപാട് ഉണ്ട് താനും. അത്തരത്തിലൊരു കള്ളം പിടികൂടിയിരിയ്ക്കുകയാണ് നടിയും ടെലിവിഷന്‍ അവതാരകയുമായ ആര്യ.

എന്റെ ദേഹത്ത് കൈ വയ്ക്കുന്നവന്‍ വിവരമറിയും എന്ന് ബഡായി ബംഗ്ലാവിലെ ആര്യ

ഹിറ്റ്‌മേക്കര്‍ ദാദു എന്നറിയപ്പെടുന്ന ശ്യാം എന്ന ഷോ ഡയറക്ടര്‍ക്കെതിരെ ഗുരുതരമായ ആരോണങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയായ ആര്യ സതീഷ് ബാബു. ഫേസ്ബുക്കിലൂടെയാണ് ആര്യയുടെ വെളിപ്പെടുത്തല്‍

കയ്‌പേറിയ അനുഭവം ഉണ്ടായി

ശ്യം എന്ന ഇയാളില്‍ നിന്ന് തനിക്ക് കയ്‌പേറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സ്വയം ഷോ ഡയറക്ടര്‍ എന്ന് പറയുന്ന ഇയാള്‍ക്ക് ഒരു ഷോ പോലും മര്യാദയ്ക്ക് സംവിധാനം ചെയ്യാന്‍ അറിയില്ല.

മോശമായി സംസാരിച്ചു

ഒരു ഓസ്‌ട്രേലിയന്‍ ട്രിപ്പിന്റെ ഭാഗമായി തന്നെ ഫോണില്‍ വിളിച്ച് ഇയാള്‍ മോശമായി സംസാരിച്ചു. തുടര്‍ന്ന് ഞാന്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു - ആര്യ പറഞ്ഞു.

ചീത്തപ്പേര് ഉണ്ടാക്കുന്നു

ഇങ്ങനെയുള്ളവര്‍ അന്തസ്സോടെയും സമര്‍പ്പണ ബോധത്തോടെയും ഈ ഫീല്‍ഡില്‍ പ്രവൃത്തിയ്ക്കുന്നവര്‍ക്ക് ചീത്തപ്പേരുണ്ടാക്കും. എന്റെ കൂട്ടുകാര്‍ ഇങ്ങനെയുള്ളവരുടെ കെണിയില്‍ വീഴരുത് എന്നും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുത് എന്നും ആര്യ തന്റെ ഫേസ്ബുക്കിലെഴുതി.

ഷാന്‍ റഹ്മാന്‍ പറഞ്ഞത്

ഇതേ ആള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും രംഗത്തെത്തിയിരുന്നു. ശ്യാം എന്ന ഇയാള്‍ പല പേരിലുമാണ് അറിയപ്പെടുന്നത് എന്നും, സ്വയം ഹിറ്റ്‌മേക്കര്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന ഇയാള്‍ പല ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പണം തട്ടിയിട്ടുണ്ട് എന്നും ഷാന്‍ പറഞ്ഞു.

ഷാന്‍ റഹ്മാന്റെ പോസ്റ്റ്

ഇതാണ് ഷാന്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്യാമിന്റെ ഫോട്ടോ സഹിതമാണ് ഷാന്‍ ഫേസ്ബുക്കില്‍ ഇയാള്‍ക്കെതിരെ എഴുതിയിരിയ്ക്കുന്നത്‌

English summary
Actress Arya has become the latest celebrity to become the target of a fraudster who calls himself as a show director named ‘Hitmaker Dadu’. The actress who had a bitter experience with the fraudster, says that he was bad while approaching her for an Australian trip

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam