»   » സാമ്രാജ്യം തിരിച്ചുപിടിയ്ക്കാന്‍ ആര്യ?

സാമ്രാജ്യം തിരിച്ചുപിടിയ്ക്കാന്‍ ആര്യ?

Posted By:
Subscribe to Filmibeat Malayalam
Arya
സാമ്രാജ്യം വെട്ടിപ്പിടിയ്ക്കാനായി അലക്‌സാണ്ടറുടെ മകന്‍ വരികയാണ്. കോളിവുഡിലെ ഹിറ്റ്‌മേക്കറായ പേരരശു ഒരുക്കുന്ന സാമ്രാജ്യത്തിന്റെ രണ്ടാംഭാഗത്തില്‍ സണ്‍ ഓഫ് അലക്‌സാണ്ടറായി ആര്യ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടാണ് ആര്യ ഇതിന് തയാറായതത്രേ. മലയാളത്തിലും തമിഴിലുമായി നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിയ്ക്കുന്നത് മുഹമ്മദ് ഷഫീഖാണ്.

തമിഴ് താരങ്ങളായ പ്രകാശ്‌രാജ്, അര്‍ജുന്‍ എന്നിവരോടൊപ്പം ബിജു മേനോന്‍, മനോജ് കെ. ജയന്‍, സുരാജ് തുടങ്ങിയവര്‍ അഭിനയിക്കും. അറിന്തും അറിയാമലും എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാസര്‍ഗോഡ് സ്വദേശിയായ ആര്യ ചലച്ചിത്ര ലോകത്തെത്തിയത്.

ആദ്യ ചിത്രത്തിലെ അഭിനയത്തിനു തമിഴിലെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ആര്യക്കു ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഉറുമിയില്‍ ചിറക്കല്‍ കൊത്തുവാള്‍ എന്ന വേഷത്തില്‍ ആര്യ മലയാളത്തിലും ചുവടുവച്ചിരുന്നു.

1990ല്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമൊരുക്കാനാണ് പേരരശു ഒരുങ്ങുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച അലക്‌സാണ്ടറുടെ മകന്റെ കഥയാണ് പേരരശു പറയുന്നത്. പിതാവിനെ വധിച്ചവരോടുള്ള പക വീട്ടുകയാണ് അലക്‌സാണ്ടറുടെ മകന്റെ ദൗത്യം. ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണെന്നും ഇതിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അണിയറക്കാര്‍ പറയുന്നു.

English summary
And now it is official. Kerala born Tamil star Arya has agreed to play the lead in this new movie which will be made in Malayalam by director Peraras

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam