»   » ആഷാ ബ്ലാക്ക് ടീം മലേഷ്യയിലേയ്ക്ക്

ആഷാ ബ്ലാക്ക് ടീം മലേഷ്യയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ആഷാ ബ്ലാക്ക് എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം മലേഷ്യയിലാണ് നടക്കുക. ആദ്യ ഷെഡ്യൂല്‍ കൊച്ചിയിലായിരുന്നു ചിത്രീകരിച്ചത്. ചിത്രത്തിന്റെ പല പ്രധാന ഭാഗങ്ങളും മലേഷ്യയിലാണ് ചിത്രീകരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

സംവിധായകന്‍ ജോണ്‍ റോബിന്‍സണ്‍ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം സെപ്റ്റംബര്‍ 4നായിരുന്നു തുടങ്ങിയത്. ബാക്കി എണ്‍പതുശതമാനത്തോളം ഭാഗങ്ങളും മലേഷ്യയിലാണ് ഷൂട്ട് ചെയ്യുക. പ്രണയത്തിന്റെ നിറങ്ങളുമായി ഒരുങ്ങുന്ന ഒരു ത്രില്ലറാണ് ഈ ചിത്രം. രോഹിത്, ആഷ ബ്ലാക്ക ്എന്നിവര്‍ക്കിടയിലുള്ള പ്രണയത്തിന്റെ നിറങ്ങളിലേയ്ക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുക. പുതുതലമുറയുടെ പ്രണയത്തെക്കുറിച്ചും ബന്ധങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. തന്മാത്രയില്‍ മോഹന്‍ലാലിന്റെ മകനായി അഭിനയിച്ച അര്‍ജുന്‍ ലാല്‍ നായകനായി എത്തുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.

അര്‍ജുനെക്കൂടാതെ ശരത് കുമാര്‍, മനോജ് കെ ജയന്‍, സായ് കുമാര്‍, ഇഷിത, ദേവന്‍, ഭഗത്, ലക്ഷ്മി അയ്യര്‍, ശ്രുതി അയ്യര്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോണ്‍ റോബിന്‍സണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. നിമിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിന്ദു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Asha Black Team Heads to Malaysia-Director John Robinson and team will be soon leaving to Malaysia to shoot the major part of his debut movie ASha Black.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam