»   » ചില പേഴ്‌സണല്‍ കമ്മിറ്റ്‌മെന്റ്‌സ് ഗൗതമി പിന്മാറി, പിടി കുഞ്ഞിമുഹമ്മദിന്റെ ചിത്രത്തില്‍ ആശാ ശരത്!

ചില പേഴ്‌സണല്‍ കമ്മിറ്റ്‌മെന്റ്‌സ് ഗൗതമി പിന്മാറി, പിടി കുഞ്ഞിമുഹമ്മദിന്റെ ചിത്രത്തില്‍ ആശാ ശരത്!

By: Sanviya
Subscribe to Filmibeat Malayalam


പ്രിയ നടി ഗൗതമി മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വിശ്വാസപൂര്‍വ്വം മണ്‍സൂര്‍ എന്ന ചിത്രത്തില്‍ ഗൗതമി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പല കാരണങ്ങളാലും ഗൗതമി ചിത്രത്തില്‍ നിന്ന് പിന്മാറിയതായാണ് പുതിയ വിവരം.

ചില പേഴ്‌സണല്‍ കമ്മിറ്റ്‌മെന്റ്‌സായിരുന്നു ചിത്രത്തില്‍ നിന്ന് ഗൗതമിയെ പിന്‍തിരിപ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ ഗൗതമയ്ക്ക് പകരക്കാരിയായി ആശ ശരത് എത്തും. അടുത്തിടെ പുറത്തിറങ്ങിയ ആനന്ദം എന്ന ഫീച്ചര്‍ ചിത്രത്തിലെ റോഷന്‍ മാത്യുവും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായക-നായികയെ അവതരിപ്പിക്കുന്നത്. റോഷനാണ് ചിത്രത്തിലെ മണ്‍സൂര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഫാത്തിമ ബീബി എന്ന കഥാപാത്രം

ചിത്രത്തിലെ ഫാത്തിമ ബീബീ എന്ന കഥാപാത്രത്തിലേക്കാണ് ആദ്യം ഗൗതമിയെ തീരുമാനിച്ചിരുന്നത്. റോഷന്‍ അവതരിപ്പിക്കുന്ന മണ്‍സൂര്‍ എന്ന കഥാപാത്രത്തിന്റെ അമ്മയാണ് ഫാത്തിമ ബീബി.

ശ്വേത മേനോനും

ചിത്രത്തില്‍ ശ്വേത മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം ചിത്രത്തില്‍ നിന്ന് ശ്വേതയും പിന്മാറിയതായി അറിയുന്നു. നേരത്തെ സെറീന വഹാബിനെ ഈ വേഷം ചെയ്യാന്‍ ക്ഷണിച്ചിരുന്നു.

മറ്റ് കഥാപാത്രങ്ങള്‍

രഞ്ജി പണിക്കര്‍, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

വിസ്മയം

വിസ്മയം എന്ന ബഹുഭാഷ ചിത്രത്തിലാണ് ഗൗതമി ഒടുവില്‍ അഭിനയിച്ചത്. പ്രഭു നായകനാകുന്ന ഒരു തമിഴ് ചിത്രത്തില്‍ ഒരു പ്രധാനം വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

English summary
Asha Sarath To Replace Gautami In Viswasapoorvam Mansoor?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam