»   » മമ്മൂട്ടി ചിത്രത്തില്‍ നിന്ന് റീനു മാത്യുസ് പിന്മാറാന്‍ കാരണം?, പകരം വരുന്നത് രണ്ട് നായികമാര്‍!!

മമ്മൂട്ടി ചിത്രത്തില്‍ നിന്ന് റീനു മാത്യുസ് പിന്മാറാന്‍ കാരണം?, പകരം വരുന്നത് രണ്ട് നായികമാര്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

ഇമ്മാനുവല്‍, പ്രൈസ് ദ ലോര്‍ഡ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ മികച്ച പെയര്‍ എന്ന പേര് കിട്ടിയ നടിയാണ് റീനു മാത്യൂസ്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ നായികയായി റീനു വീണ്ടും എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

വിടമാട്ടേ....ശോഭന മണിച്ചിത്രത്താഴില്‍ ഇടതു കൈകൊണ്ട് കട്ടില്‍ പൊക്കിയതെങ്ങനെയെന്ന് ഫാസില്‍!

എന്നാല്‍ സെവന്‍ത് ഡേ യ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിന്നും റീനു മാത്യൂസ് പിന്മാറായതായി വാര്‍ത്തകള്‍. ഡേറ്റിന്റെ പ്രശ്‌നം കാരണം റീനു പിന്മാറി എന്നാണ് കേള്‍ക്കുന്നത്.

മമ്മൂട്ടിയും റീനു മാത്യൂസും

ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി മമ്മൂട്ടിയും റീനു മാത്യൂസം ഒന്നിച്ചഭിനയിച്ചത്. പിന്നീട് ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത പ്രൈസ് ദ ലോര്‍ഡ് എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചു.

റീനുവിന് സമയമില്ലെന്ന്

വീണ്ടും മമ്മൂട്ടിയുടെ നായികയായി ശ്യാംധര്‍ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ഡേറ്റില്ല എന്നാണത്രെ റീനുവിന്റെ പ്രതികരണം. എയര്‍ഹോസ്റ്റസായ റീനു മാത്യൂസ് എപ്പോഴും സിനിമയെക്കാള്‍ പ്രധാന്യം നല്‍കുന്നത് തന്റെ ജോലിക്ക് തന്നെയാണ്. ജോലിയില്‍ അധികം അവധി എടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് സിനിമകള്‍ കുറയുന്നത്. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ് സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ റീനു അഭിനയിച്ചത്.

പകരം വരുന്ന നായികമാര്‍

റീനു പിന്മാറിയ സാഹചര്യത്തില്‍ ചിത്രത്തിലേക്ക് വേറെ നായികമാരെ പരിഗണിച്ചു. ആശ ശരത്തും ദീപ്തി സതിയും മമ്മൂട്ടി ചിത്രത്തിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്. ഇവരില്‍ ആരാണ് മമ്മൂട്ടിയുടെ ജോഡി എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ആശ ശരത്തും മമ്മൂട്ടിയും

വര്‍ഷം എന്ന ചിത്രത്തിലാണ് ആശ ശരത്ത് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷമായിരുന്നു ആശയ്ക്ക്. ഇരുവരുടെയും ജോഡിപൊരുത്തം പ്രേക്ഷക പ്രശംസയും നേടിയിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ നായികയായി 1971 ബിയോണ്ട് ബോര്‍ഡറില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് ആശ.

ദീപ്തി സതി

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതിയെ മലയാളി പ്രേക്ഷകര്‍ പരിചയപ്പെട്ടത്. ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ പ്രശംസ നേടി. നീനയ്ക്ക് ശേഷം അന്യഭാഷയിലേക്ക് പോയ ദീപ്തിയുടെ രണ്ടാമത്തെ മലയാള സിനിമയായിരിക്കും ഈ മമ്മൂട്ടി - ശ്യാംധര്‍ ചിത്രം

മമ്മൂട്ടി - ശ്യാംധര്‍ ചിത്രം

2016 ന്റെ അവസാനത്തിലാണ് മമ്മൂട്ടി - ശ്യാംധര്‍ ചിത്രം പ്രഖ്യാപിച്ചത്. രതീഷ് രവി തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിയ്ക്കുന്നത് യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണ്. ചിത്രത്തില്‍ മമ്മൂട്ടി ഒരു അധ്യാപകനായിട്ടാണ് എത്തുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഏറ്റവുമൊടുവില്‍ അധ്യാപകനായി വന്നത്.

English summary
Romours are abuzz on Shyamdhar's upcoming Mammootty movie, ever since the director gave hints about it. Earlier we had heard that actress Reenu Mathews will be joining the Superstar in it and she then opted out due to date issues. Now reports are spreading that actress Asha Sharath and Deepti Sati will be joining him to play the heroines of the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam