»   »  ആശ ശരത്ത് കൊണ്ടുവന്ന ജയസൂര്യയുടെ പുതിയ നായികയെ കണ്ടോ?

ആശ ശരത്ത് കൊണ്ടുവന്ന ജയസൂര്യയുടെ പുതിയ നായികയെ കണ്ടോ?

Posted By:
Subscribe to Filmibeat Malayalam

ഒരു പുതുമുഖനായിക കൂടെ മലയാള സിനിമയിലേക്ക് കടക്കുകാണ്. പുതുമുഖം എന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ല. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കാവേരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് ഈ നായിക, ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയിരുന്നു. നായികയായുള്ള തിരിച്ചു വരവാണ് രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ.

ആ നായികയുടെ പേരാണ് സ്വാതി നാരായണന്‍. ജയസൂര്യയുടെ നായികയായിട്ടാണ് സ്വാതിയുടെ അരങ്ങേറ്റം. ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളായിട്ടാണ് സ്വാതി എത്തുന്നത്. മറ്റൊന്ന് കൂടെയുണ്ട്, നടി ആശ ശരത്തിന്റെ ശിഷ്യയാണ് സ്വാതി. ആശയാണ് സ്വാതിയുടെ പേര് രഞ്ജിത്ത് ശങ്കറിനോട് നിര്‍ദ്ദേശിച്ചത്.

ആശ ശരത്ത് കൊണ്ടുവന്ന ജയസൂര്യയുടെ പുതിയ നായികയെ കണ്ടോ?

പെരുമ്പാവൂര് കാരിയായ സ്വാതി നാരായണനാണ് മലയാളത്തിലേക്ക് ഉദിച്ചുവരുന്ന പുതിയ നായിക. ആയുര്‍വേദ ഡോക്ടറായ സ്വാതി നല്ലൊരു നര്‍ത്തകിയാണ്

ആശ ശരത്ത് കൊണ്ടുവന്ന ജയസൂര്യയുടെ പുതിയ നായികയെ കണ്ടോ?

ആശ ശരത്തിന്റെ ശിഷ്യയായ സ്വാതി നാല് വയസ്സില്‍ അഭ്യസിക്കാന്‍ തുടങ്ങിയതാണ് നൃത്തം. പഠനത്തിനൊപ്പം നൃത്തം അഭ്യസിക്കുകയും ചെയ്യുന്ന സ്വാതി നൃത്ത അദ്ധ്യാപികയുമാണ്.

ആശ ശരത്ത് കൊണ്ടുവന്ന ജയസൂര്യയുടെ പുതിയ നായികയെ കണ്ടോ?

വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കാവേരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സ്വാതി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

ആശ ശരത്ത് കൊണ്ടുവന്ന ജയസൂര്യയുടെ പുതിയ നായികയെ കണ്ടോ?

നടി ആശ ശരത്താണ് സ്വാതിയെ രഞ്ജിത്ത് ശങ്കറിന് പരിചയപ്പെടുത്തിയത്. രഞ്ജിത്ത് ഒടുവില്‍ സംവിധാനം ചെയ്ത വര്‍ഷത്തിലെ നായികയാണ്

ആശ ശരത്ത് കൊണ്ടുവന്ന ജയസൂര്യയുടെ പുതിയ നായികയെ കണ്ടോ?

അമ്പലത്തില്‍ തൊഴുതു നില്‍ക്കുന്നതായിരുന്നു ചിത്രത്തില്‍ സ്വാതിയുടെ ആദ്യത്തെ ഷോട്ട്. അത് നല്ലൊരു ലക്ഷണമാണെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് നടി പറയുന്നു. ജയസൂര്യ വളരെ സപ്പോര്‍ട്ടീവാണെന്നും പുതുമുഖ നായിക പറഞ്ഞു

ആശ ശരത്ത് കൊണ്ടുവന്ന ജയസൂര്യയുടെ പുതിയ നായികയെ കണ്ടോ?

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യയും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് സു സു സുധി വാത്മീകം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. സ്വാതിയെ കൂടാതെ മറ്റൊരു നായികകൂടെ ചിത്രത്തിലുണ്ട്‌

English summary
“Su Su Sudhi Valmeekam” is the latest flick by Jayasurya. This movie has Swathi Narayan as the female lead. Who is this Swathi? She is the child artist in the popular movie by Kalabhavan Mani and Praveena called, “Vasanthiyum Lakshmiyum Pinne Njanum”. This girl has got the promotion as the heroine at the right time. Asha Sharath recommended Swathi to Ranjith Shankar and that is why, Swathi got the heroine chance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam