TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഗ്യാങ്സ്റ്ററിന്റെ എ സര്‍ട്ടിഫിക്കറ്റ് എവിടെപ്പോയി
എ പടങ്ങളോട് പൊതുവെ മലയാളികള്‍ക്ക് അത്ര പ്രതിപത്തി പോര എന്ന സത്യം മനസിലാക്കിയിട്ടാണോ ആഷിക് അബു ഗ്യാങ്സ്റ്ററിന്റെ സര്‍ട്ടിഫിക്കറ്റില്‍ എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കിയത്. കുറച്ച് ദിവസം മുമ്പ് അമൃത ടി വി യില്‍ എ പടം പ്രദര്‍ശിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ദിലീപ് ചിത്രമായ ഡോണാണ് അമൃത ടി വിക്ക് ചീത്തപ്പേരുണ്ടാക്കിയത്. ഇതൊക്കെ ഓര്‍ത്താകും ഒരു പക്ഷേ ഗ്യാങ്സ്റ്ററിന്റെ പോസ്റ്ററില്‍ നിന്നും സംവിധായകന് എ ഒഴിവാക്കിയത്.
എന്നാല്‍ സംഭവം സെന്‍സര്‍ ബോര്‍ഡ് കണ്ടുപിടിച്ചു. പുലിവാലുമായി. പോസ്റ്ററുകളില്‍ എ സര്‍ട്ടിഫിക്കറ്റ് കാണാതായതോടെ നിര്‍മാതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍. ഇതിന് വ്യക്തമായ മറുപടി കിട്ടിയില്ലെങ്കില്‍ ഗ്യാങ്സ്റ്ററിന്റെ പ്രദര്‍ശാനാനുമതി വരെ നിഷേധിക്കപ്പെടാന്‍ ഇടയുണ്ട്.

തീവ്രമായ വയലന്‍സ് രംഗങ്ങള്‍ ഉള്ളതിനാലാണ് ഗ്യാങ്സ്റ്ററിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് കണ്ടാല്‍ കുടുംബ പ്രേക്ഷകര്‍ പടത്തിന് കയറില്ല എന്ന തിരിച്ചറിവായിരിക്കണം പടത്തിന്റെ അണിയറക്കാരെ കൊണ്ട് പോസ്റ്ററില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നീക്കിയത് എന്നാണ് പറയപ്പെടുന്നത്. എ പടമാണെന്ന് പുറത്തറിയിക്കാതെ പ്രേക്ഷകരെ തീയറ്ററിലെത്തിക്കാനുള്ള ശ്രമമാണിതെന്നും പറയുന്നവരുണ്ട്.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും മറ്റുമുള്ള നെഗറ്റീവ് റിവ്യുവിനെ അതിജീവിച്ച് ഗ്യാങ്സ്റ്റര്‍ ബോക്സോഫീസില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. അതിനിടെയാണ് പുതിയ വിവാദം. എന്തായാലും സെന്‍സര്‍ ബോര്‍ഡിന്റെ വെല്ലുവിളിയും മറികടന്ന് ഗ്യാങ്സ്റ്റര്‍ വന്‍ വിജയം കൊയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.