»   » ആഷിക് അബുവിന്റെ റസ്‌റ്റോറന്റ് കഫേ പപ്പായ

ആഷിക് അബുവിന്റെ റസ്‌റ്റോറന്റ് കഫേ പപ്പായ

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ മറ്റു ബിസിനസുകളില്‍ ഏര്‍പ്പെടുകയെന്നത് പുതിയ കാര്യമല്ല. മമ്മൂട്ടി ഹോസ്പിറ്റല്‍ ബിസനസുകളിലും മറ്റും നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ലാല്‍ റസ്‌റ്റോറന്റുകളിലും ഭക്ഷണനിര്‍മ്മാണ കമ്പനികളിലും മുതല്‍മുടക്കി. ചിലര്‍ സിനിമയില്‍ നിന്നും കിട്ടുന്ന പണം സിനിമയില്‍ത്തന്നെ നിക്ഷേപിയ്ക്കുമ്പോള്‍ മറ്റു ചിലര്‍ തീര്‍ത്തും വ്യത്യസ്തമായ ബിസിനസുകളിലാണ് താല്‍പര്യം കാണിക്കാറുള്ളത്.

ദിലീപും നാദിര്‍ഷയും ചേര്‍ന്ന് കൊച്ചിയില്‍ ദേ പുട്ട് എന്നൊരു റസ്റ്റോറന്റ് തുടങ്ങിയിട്ട് അധികകാലമായില്ല. ദേ പുട്ടിന്റെ ഉത്ഘാടനവും മറ്റും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സിനിമാരംഗത്തുനിന്നുള്ള മറ്റൊരാള്‍കൂടി കൊച്ചിയില്‍ റസ്‌റ്റോറന്റ് തുടങ്ങിയിരിക്കുന്നു. മറ്റാരുമല്ല പുതിയ റസ്റ്റോറന്റ് ഉടമ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ രുചിയിലും കൊതിയിലും വഴുക്കിവീഴ്ത്തിയ ആഷിക് അബു തന്നെ.

Aashiq Ab

കഫേ പപ്പായ എന്നാണ് ആഷിക്കിന്റെ റസ്റ്റോറന്റിന്റെ പേര്. വമ്പന്‍ ഭക്ഷ്യവിഭവങ്ങള്‍ കീശകീറാതെ കഴിയ്ക്കാമെന്ന വാഗ്ദാനമാണ് ആഷിക് തന്റെ റസ്റ്റോറന്റിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം. ആഷികിനൊപ്പം പപ്പായ മീഡിയയ്ക്കും ഈ സംരംഭത്തില്‍ നിക്ഷേപമുണ്ട്. ആഷിക് ഒപിഎം സിനിമാസ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അതിന് പിന്നാലെയാണ് പുതിയ റസ്റ്റോറന്റ്.

ഇപ്പോള്‍ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ജോലിത്തിരക്കുകളിലാണ് ആഷിക്. ഇതുകഴിഞ്ഞാല്‍ മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരാകുന്ന രണ്ട് ചിത്രങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Director Aashiq Abu, has launched a restaurant called Cafe Papaya in Kochi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam