»   » ആഷിക് ഇടുക്കി ഗോള്‍ഡ് തുടങ്ങുന്നു

ആഷിക് ഇടുക്കി ഗോള്‍ഡ് തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Ashiq Abu
പറഞ്ഞ് പറഞ്ഞ് ഒടുവില്‍ ആഷിക് അബു ഇടുക്കി ഗോള്‍ഡിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നു. ഗ്യാങ്‌സ്റ്റര്‍ കഴിഞ്ഞാകാം ഇടുക്കി ഗോള്‍ഡ് എന്ന തീരുമാനം മമ്മൂട്ടിയുടെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് മാറ്റുകയാണുണ്ടായത്. മെയ്, ജൂണ്‍ മാസങ്ങളില്‍ മമ്മൂട്ടിയ്ക്ക് അനങ്ങാന്‍ സമയമില്ലാത്തത്രയും തിരക്കായതിനാല്‍ മെയ് മാസത്തില്‍ത്തന്നെ ഇടുക്കി ഗോള്‍ഡ് തുടങ്ങാന്‍ ആഷിക് നിര്‍ബ്ബന്ധിതനായിരിക്കുകയാണ്.

മെയ് അഞ്ചിന് ഇടുക്കി ഗോള്‍ഡിന്റെ ചിത്രീകരണം ആരംഭിയ്ക്കും. ഹൈറേഞ്ച് തന്നെയാണ് പ്രധാന ലൊക്കേഷന്‍. മലയാള സിനിമയില്‍ത്തന്നെ മാറ്റത്തിന് തുടക്കമിടാന്‍ പോന്ന ഒരു വിഷയമാണ് ഇടുക്കി ഗോള്‍ഡിന്റെ പ്രമേയം എന്നാണ് കേള്‍ക്കുന്നത്. ഒരു ഹൈറേഞ്ച് ത്രില്ലര്‍ സ്റ്റൈലിലാണത്രേ ചിത്രം ഒരുക്കുക. സന്തോഷ് എച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന കഥയെ ആധാരമാക്കിയാണ് സിനിമ തയ്യാറാക്കുന്നത്.

ലാലാണ് ചിത്രത്തിലെ നായകന്‍, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായി വിരമിച്ച വിജയന്‍ നമ്പ്യാര്‍ എന്ന കഥാപാത്രമായാണ് ലാല്‍ വേഷമിടുന്നത്. പ്രതാപ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മണിയന്‍പിള്ള രാജു, ബാബു ആന്റണി, വിജയരാഘവന്‍, രവീന്ദ്രന്‍ എന്നിവരും ഇടുക്കി ഗോള്‍ഡില്‍ അഭിനയിക്കുന്നുണ്ട്. സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സ്‌കൂള്‍ പഠനകാലത്തെ സുഹൃത്തുക്കളുടെ ഒത്തുചേരലും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സ്‌കൂളില്‍ ഒപ്പം പഠിച്ച സഹപാഠികളെ കണ്ടെത്താനായി കഥാനായകനായ വിജയന്‍ നമ്പ്യാര്‍ പത്രത്തില്‍ പരസ്യം നല്‍കി കാത്തിരിക്കുന്നതും കാത്തിരിപ്പിനൊടുവില്‍ പഠനകാലത്ത് ഏറ്റവും ഉഴപ്പനായിരുന്ന പയ്യന്‍ പരസ്യം കണ്ട് എത്തുന്നതും എല്ലാമാണ് സന്തോഷ് ഏച്ചിക്കാനം തന്റെ കഥയില്‍ പറഞ്ഞത്. പക്ഷേ സിനിമയിലെത്തുമ്പോള്‍ കഥയില്‍ ഏറെ മാറ്റങ്ങളുണ്ടെന്നാണ് സൂചന.

English summary
Director Ashiq Abu to start the shoot of his new movie Idukky Gold in May 5th,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam