ലാലിനൊപ്പം കൊടുങ്കാറ്റ് സൃഷ്ടിയ്ക്കാന്‍ ആഷിക് അബു

ഇപ്പോഴിതാ ആഷിക് അബു വീണ്ടുമെത്തുകയാണ്. ഇത്തവണ മോഹന്‍ലാലിനൊപ്പമാണ് ആഷിക് കൈകോര്‍ക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആഷികും ലാലും ചേരുന്നാല്‍ വ്യത്യസ്തമായ നല്ലൊരു ചിത്രമേ പിറക്കൂ എന്നുതന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം. കൊടുങ്കാറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്, മൂന്നുമാസം മുമ്പ് ലാലുമായി നടത്തിയ ചര്‍ച്ചയിലെലാണ് ഇത്തരത്തിലൊരു ചിത്രം ചെയ്യാന്‍ തീരുമാനമുണ്ടായതെന്ന്
ആഷിക് പറയുന്നു. നേരത്തേ പ്രഖ്യാപിച്ച ഇടുക്കി ഗോള്‍ഡ്, ഗ്യാങ്‌സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ കഴിഞ്ഞുമാത്രമേ കൊടുങ്കാറ്റിന്റെ ജോലികള്‍ തുടങ്ങൂയെന്നും ആഷിക് വ്യക്തമാക്കി. 2013 അവസാനത്തോടെയായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുകയെന്നാണ് സൂചന. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആഷിക് ചിത്രങ്ങളുടെ സ്ഥിരം തിരക്കഥാകൃത്തുക്കളായ ശ്യാംപുഷ്‌കര്‍, ദിലീഷ് നായര്‍ ടീമിലെ ശ്യാം പുഷ്‌കരന്‍ ആദ്യമായി സ്വതന്ത്രമായി തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതകൂടിയുള്ള ചിത്രമായിരിക്കും കൊടുങ്കാറ്റ്. സാള്‍ട്ട് ആന്റ് പെപ്പര്‍, 22എഫ്‌കെ, ഡാ തടിയാ എന്നീ ആഷിക് ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥയെഴുതിയത് ഈ ടീമായിരുന്നു.
ഇടുക്കി ഗോള്‍ഡ് എന്ന ഹാസ്യചിത്രമാണ് ആഷിക് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ട്. ലാലും മണിയന്‍പിള്ളരാജുവുമാണ് ഈ ചിത്രത്തില്‍ നായകന്മാര്‍. ഇതിന് പിന്നാലെയാണ് മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം ഗ്യാംങ്‌സ്റ്റര്‍ ഒരുക്കുക. കൊടുങ്കാറ്റും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന. മോഹന്‍ലാല്‍ ചിത്രം കൂടിവരുന്നതോടെ പുതുതലമുറ സംവിധായകരില്‍ ആഷിക് അബു കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ പോവുകയാണ്.


Click it and Unblock the Notifications











