»   » ആഷിക്കും റിമയും വാക്കുപാലിച്ചു; 10ലക്ഷം നല്‍കി

ആഷിക്കും റിമയും വാക്കുപാലിച്ചു; 10ലക്ഷം നല്‍കി

Posted By:
Subscribe to Filmibeat Malayalam

നവംബര്‍ ഒന്നിന് വിവാഹിതരാകുന്ന സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും വാക്കുപാലിച്ചു. ആഢംബരങ്ങളില്ലാതെ വിവാഹം നടത്താന്‍ തീരുമാനിച്ച ഇവര്‍. വിവാഹത്തിന് വേണ്ടിസ്വരുക്കൂട്ടിയിരുന്ന സമ്പാദ്യമായ പത്തുലക്ഷം രൂപ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കി.

ആശുപത്രിയില്‍ സംഘടിപ്പിച്ച വളരെ ലളിതമായ ചടങ്ങിലാണ് ഇരുവരും ചേര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പിജി ആനിയ്ക്ക് ചെക്ക് കൈമാറിയത്. നവംബര്‍ ഒന്നിന് വെള്ളിയാഴ്ച കാക്കനാട് രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം. വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സെന്ററിലായിരിക്കും വിരുന്ന് സല്‍ക്കാരം നടക്കുക.

Rima Kallingal and Ashiq Abu

ഇവര്‍ക്ക് ആശംസകള്‍ നേരാനായി എപി പി രാജീവും എംഎല്‍എ ഹൈബി ഈഡനും എത്തിയിരുന്നു. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആര്‍ഭാഢങ്ങളില്ലാതെ വിവാഹിതരാകാന്‍ തീരുമാനിച്ച ഇവരെ പ്രശംസിച്ചുകൊണ്ട് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുള്‍പ്പെടെയുള്ള പ്രമുഖര്‍ മുന്നോട്ടുവന്നിരുന്നു.

English summary
Director Ashiq Abu and Actresss Rima Kallingal, who will be entered wedlock by November 1st, had handed over the check of 10 lakh to the authorities of Ernakulam general hospital.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam