»   » സാറ്റലൈറ്റ് തുകയിലും ദൃശ്യം മുന്നില്‍

സാറ്റലൈറ്റ് തുകയിലും ദൃശ്യം മുന്നില്‍

Posted By:
Subscribe to Filmibeat Malayalam

സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ സാറ്റലൈറ്റ് അവകാശവും റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയി. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണ്. 6.5കോടി രൂപയാണ് ദൃശ്യത്തിന് ലഭിച്ചിരിക്കുന്നത്. 2013ല്‍ ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശത്തുക ലഭിച്ച ചിത്രമെന്ന പേരും ഇതോടെ ദൃശ്യത്തിന് സ്വന്തമായി. നേരത്തേ ചിത്രത്തിന്റെ റീമേക്ക് അവകാശം 1.55 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു.

മൂന്നരക്കോടി ബജറ്റിലാണ് ദൃശ്യം ഒരുക്കിയത്. ഇതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ സാറ്റലൈറ്റ് തുകയായി ലഭിച്ചിരിക്കുന്നത്. തിയേറ്റര്‍ കളക്ഷന്റെ അവസാനവിവരങ്ങള്‍ ലഭ്യമായാല്‍ ദശ്യമുണ്ടാക്കിയ മൊത്തം ലാഭത്തിന്റെ കണക്കുകൂടി പുറത്തുവരും. ഇതുവരെ ഏതാണ്ട് 15കോടിയോളം ചിത്രത്തിന് കളക്ഷന്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Drishyam

റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴും എല്ലാ കേന്ദ്രങ്ങളിലെല്ലാം ഓരോ ഷോയും ഹൗസ് ഫുളായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതിനിടെ ലാല്‍ ജോസ്-ദിലീപ് ടീമിന്റെ ഏഴു സുന്ദരരാത്രികള്‍ക്ക് 5.30കോടി രൂപയാണ് സാറ്റലൈറ്റ് അവകാശത്തുക ലഭിച്ചത്. ചിത്രം 10 തിയേറ്ററുകളിലെങ്കിലും 50 ദിവസം ഓടിയാല്‍ മുപ്പത് കോടി രൂപകൂടി അധികം നല്‍കാമെന്ന് ചാനല്‍ ഉറപ്പുനല്‍കിയിരിക്കുകയാണത്രേ.

പൊതുവേ സാറ്റലൈറ്റ് അവകാശത്തിന്റെ കാര്യം വരുമ്പോള്‍ സൂപ്പര്‍താരചിത്രങ്ങളെ മറികടക്കാറുണ്ട് ദിലീപ് ചിത്രങ്ങള്‍. സൗണ്ട് തോമ, മൈ ബോസ്, മമ്മൂട്ടി-ദിലീപ് ടീമിന്റെ കമ്മത്ത് ആന്റ് കമ്മത്ത് എന്നിവ എത്തരത്തില്‍ വമ്പന്‍ സാറ്റലൈറ്റ് അവകാശത്തുക സ്വന്തമാക്കിയ ചിത്രങ്ങളായിരുന്നു.

English summary
Asianet Bagged The Satellite Rights of Malayalam Movie Drishyam. Movie Which is Directed by Jeethu Joseph.
Please Wait while comments are loading...

Malayalam Photos

Go to : More Photos