»   » അരവിന്ദന്റെ അതിഥികള്‍ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കി എഷ്യാനെറ്റ്: ചിത്രം വിറ്റുപോയത് ഈ തുകയ്ക്ക്‌

അരവിന്ദന്റെ അതിഥികള്‍ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കി എഷ്യാനെറ്റ്: ചിത്രം വിറ്റുപോയത് ഈ തുകയ്ക്ക്‌

Written By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. നടന്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വിനീത് അരവിന്ദന്‍ എന്ന ടൈറ്റില്‍ റോളിലെത്തുമ്പോള്‍ മാധവന്‍ എന്ന കഥാപാത്രമായാണ് ശ്രീനിവാസന്‍ എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം ഉര്‍വ്വശി മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമയാണ് അരവിന്ദന്റെ അതിഥികള്‍.

കേരളത്തിലേക്ക് മടങ്ങി വരണം: പുതിയ പ്രോജക്ടുകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് സുഡുമോന്‍


ചിത്രത്തില്‍ നിഖില വിമലാണ് വിനീതിന്റെ നായികയായി എത്തുന്നത്. ലവ് 24*7 എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി സിനിമയിലെത്തിയ താരമാണ് നിഖില.നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുളള നിഖില കുറച്ചുക്കാലത്തിന് ശേഷം മലയാളത്തിലെത്തുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. 


aravindante adithikal

കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയായിരിക്കും അരവിന്ദന്റെ അതിഥികളെന്നാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിലും പാട്ടുകളില്‍ നിന്നും ലഭിക്കുന്ന സൂചന. ഒരു ടേബിളിനും ചുറ്റും കൂടിയിരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെയായിരുന്നു പോസ്റ്ററില്‍ കാണിച്ചിരുന്നത്. ശ്രീനിവാസനും വിനീതും ഉള്‍പ്പെട്ട രംഗമായിരുന്നു ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ കാണിച്ചത്.


vineeth-sreenivasan

വിനീതിന്റെ പതിവ് ചിത്രങ്ങള്‍ പോലെ ഷാന്‍ റഹ്മാനാണ് ചിത്രത്തിനും സംഗീതം നല്‍കിയിരിക്കുന്നത്.ഇവരുടെ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ടും ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. വിനീത് പാടിയ കണ്ണേ തായ്മലരേ, രാസാത്തി തുടങ്ങിയ പാട്ടുകളാണ് ഇറങ്ങിയിരുന്നത്.സലീംകൂമാര്‍, അജുവര്‍ഗീസ്,പ്രേംകുമാര്‍, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ,സ്‌നേഹ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


 aravindante adithikal

അരവിന്ദന്റെ അതിഥികള്‍ പുറത്തിറങ്ങുന്നതിനു മുന്‍പായി ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയി. മലയാളത്തിലെ മുന്‍നിര ചാനലുകളിലൊന്നായ എഷ്യാനെറ്റാണ് ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. 3കോടി രൂപയ്ക്കാണ് എഷ്യാനെറ്റ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് അരവിന്ദന്റെ അതിഥികള്‍ ശ്രദ്ധ നേടുന്നത്.


Prithviraj: പൃഥ്വിയുടെ '9' ന്റെ ഷൂട്ടിങ് നാളെ തുടങ്ങും!! താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ


Orayiram Kinakkalal: എല്ലാവർക്കുമുണ്ട് ഒരായിരം കിനാവുകൾ!! ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത്

English summary
asianet got the satelite right of aravindante adithikal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X