»   » ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ പുരസ്‌കാര നിര്‍ണയം എല്ലാ സംഘാടകര്‍ക്കും അല്പം പ്രയാസമുള്ള കാര്യമാണ്. പ്രേമം, എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി അങ്ങനെ മത്സരത്തെ കൊഴുപ്പിക്കാന്‍ ഒരുപാട് മികച്ച ചിത്രങ്ങള്‍ ഇത്തവണയുണ്ട്.

ആരെയും നിരാശപ്പെടുത്താതെ ഇത്തവണത്തെ ഏഷ്യാവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടി, നടന്‍, സംവിധായകന്‍ തുടങ്ങി ഏഴ് കാറ്റഗറിയിലെ പുരസ്‌കാരം എന്ന് നിന്റെ മൊയ്തീന്‍ സ്വന്തമാക്കി. പ്രേമത്തിനും നിവിന്‍ പോളിയ്ക്കുമൊക്കെ എന്ത് കിട്ടി എന്ന് നോക്കാം

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കും

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

പാര്‍വ്വതിയാണ് ഇത്തവണത്തെ മികച്ച നടിയായി ഏഷ്യ വിഷന്‍ കണ്ടെത്തിയത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാഞ്ചനമാല ആയതിനാണ് പാര്‍വ്വതിയ്ക്ക് പുരസ്‌കാരം

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

ആറ് വര്‍ഷത്തെ വിമലിന്റെ പ്രയത്‌നം വെറുതെയായില്ല. എന്ന് നിന്റെ മൊയ്തീന്‍ ഒരുക്കിയ ആര്‍ എസ് വിമല്‍ തന്നെയാണ് ഇത്തവണത്തെ മികച്ച സംവിധായകന്‍

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

മികച്ച സാമൂഹിക പ്രതിസന്ധിയുള്ള ചിത്രമായി മമ്മൂട്ടി നായകനായ പത്തേമാരി തിരഞ്ഞെടുത്തു. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രവും പത്തേമാരിയാണ്

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

മികച്ച കലാമൂല്യമുള്ള ചിത്രമായി ഒരാള്‍പ്പൊക്കം തിരഞ്ഞെടുത്തു

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമമാണ് ജനപ്രിയ ചിത്രം

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയാണ് മികച്ച എന്റര്‍ടൈന്‍മെന്റ് ചിത്രം

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നിവിന്‍ പോളിക്കാണ്

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

രാജേഷ് പിള്ള ഒരുക്കിയ മിലി എന്ന ചിത്രത്തിലെ അഭിനയത്തിന് അമല പോള്‍ ഔട്ട്‌സ്റ്റാന്റിങ് പെര്‍ഫോമന്‍സ് പുരസ്‌കാരത്തിന് അര്‍ഹയായി

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് ടൊവിനോ തോമസിന് മികച്ച സഹനടനുള്ള പുരസ്‌കാരം നല്‍കും

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

അജു വര്‍ഗീസാണ് മികച്ച സ്വഭാവ നടനായി തിരഞ്ഞെടുക്കപ്പെട്ടത്

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

സെന്‍സേഷണല്‍ ആക്ടിങ് വിഭാഗത്തില്‍ സായി പല്ലവിയും നീരജ് മാധവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

ഈ വര്‍ഷം പത്തേമാരി, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ എത്തിയ ജുവല്‍ മേരിയാണ് മികച്ച പുതുമുഖ നായിക

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജി പ്രജിത്താണ് മികച്ച നവാഗത സംവിധായകന്‍

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

എന്ന് നിന്റെ മൊയ്തീന്റെ തിരക്കഥയ്ക്കാണ് പുരസ്‌കാരം. ആര്‍ എസ് വിമലാണ് തിരക്കഥയെഴുതിയത്

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

എന്ന് നിന്റെ മൊയ്തീന്‍ എന്നചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ജോമോന്‍ ടി ജോണാണ് മികച്ച ഛായാഗ്രഹകന്‍

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

മികച്ച സംഗീത സംവിധായകനായി ബിജി പാലിനെയും പശ്ചാത്തല സംഗീതജ്ഞനായി ഗോപി സുന്ദറിനെയും തിരഞ്ഞെടുത്തു

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

വിനീത് ശ്രീനിവാസനാണ് മികച്ച ഗായകന്‍. സുജാത മോഹന്‍ മികച്ച ഗായിക

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

സിനിമയിലെ 50 വര്‍ഷത്തെ സമഗ്ര സംഭാവന പുരസ്‌കാരം കെജെ യേശുദാസിനാണ്

ഏഷ്യാവിഷന്‍ പുരസ്‌കാരം; മൊയ്തീന് ഏഴ് പുരസ്‌കാരങ്ങള്‍, പ്രേമത്തിനോ? നിവിന്‍ പോളിക്കോ?

ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തില്‍ നെടുമുടി വേണുവിനും കെജി ജോര്‍ജ്ജിനും പുരസ്‌കാരമുണ്ട്

English summary
Asiavision award 2015: Ennu Ninte Moideen won seven categories

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam