twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓമനക്കുട്ടന് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കണമെന്ന് ആസിഫ് അലിയുടെ അപേക്ഷ, എന്തുകൊണ്ട് കിട്ടുന്നില്ല?

    By Rohini
    |

    പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം ലഭിയ്ക്കുമ്പോഴും പലപ്പോഴും പല സിനിമകള്‍ക്കും മതിയായ തിയേറ്ററുകള്‍ കിട്ടാതെ പോകുന്നത് സിനിമാ മേഖലയ്ക്കുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ്. തിയേറ്ററില്‍ നിന്ന് പുറത്താക്കപ്പെടുന്നതോടെ പരാജയം എന്ന് മുദ്രകുത്തപ്പെടുന്ന പല സിനിമകളും ടോറന്റില്‍ വമ്പന്‍ ഹിറ്റാവാറുണ്ട്. ടൊവിനോ തോമസിന്റെ ഗപ്പിയും ജയസൂര്യയുടെ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രവുമൊക്കെ ഇതിന് ഉദാഹരണമാണ്.

    ഭാവനയുടെ പുതിയ ചിത്രത്തെ തിയേറ്ററില്‍ നിന്നും ഒൗട്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, ടൊറന്‍റിലെത്തുമോ??ഭാവനയുടെ പുതിയ ചിത്രത്തെ തിയേറ്ററില്‍ നിന്നും ഒൗട്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, ടൊറന്‍റിലെത്തുമോ??

    ഈ ഗതി ഏറ്റവുമൊടുവില്‍ നേരിടേണ്ടി വന്നിരിയ്ക്കുന്നത് ആസിഫ് അലി നായകനായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനാണ്. കണ്ട പ്രേക്ഷകരെല്ലാം ചിത്രത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് പറയുന്നത്. എന്നാല്‍ ചിത്രത്തെ തിയേറ്ററില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതായി സംവിധായകന്‍ രോഹിത് പറയുന്നു. ഇതറിഞ്ഞ് ആഷിഖ് അബു, ബേസില്‍ ജോസഫ്, റിമ കല്ലിങ്കല്‍, ഒമര്‍ ലുലു തുടങ്ങിയവര്‍ പിന്തുണയുമായി എത്തി. നായകന്‍ ആസിഫ് അലി വിഷയത്തോട് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

    പുതുമയ്ക്കായി വിലപിക്കുന്നവർ ഇബാഡെ കമോൺ.... ഓമനക്കുട്ടന്റെ ഒരൊന്നൊന്നര അഡ്വഞ്ചറുകൾ.. (സംവിധായകന്റെയും)!! ശൈലന്റെ കിടുക്കാച്ചി റിവ്യൂ!!!പുതുമയ്ക്കായി വിലപിക്കുന്നവർ ഇബാഡെ കമോൺ.... ഓമനക്കുട്ടന്റെ ഒരൊന്നൊന്നര അഡ്വഞ്ചറുകൾ.. (സംവിധായകന്റെയും)!! ശൈലന്റെ കിടുക്കാച്ചി റിവ്യൂ!!!

    എന്റെ സിനിമ

    എന്റെ സിനിമ

    അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഞാനും കൂടി ഭാഗമായ, പ്രധാന റോളില്‍ അഭിനയിച്ച സിനിമയാണ്. ഈ സിനിമയുടെ മേക്കിങ്ങ് സമയത്തു തന്നെ എനിക്ക് തോന്നിയിരുന്ന ഒരു കാര്യം, ഈ സിനിമ നമ്മള്‍ സാധാരണ കാണുന്ന രീതിയില്‍ നിന്ന് മാറി, എന്തൊക്കെയോ പ്രത്യേകതകളുള്ള, സുഖകരമായ ഒരു ദൃശ്യാനുഭവമായിരിക്കും എന്നാണ്. ഒരു പുതുമുഖ സംവിധായകനാണെങ്കിലും ഈ സിനിമയെ എങ്ങനെ ആസ്വാദ്യകരമാക്കണം എന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു രോഹിത്തിന് എന്ന് എനിക്ക് തോന്നിയിരുന്നു.

    അഭിപ്രായങ്ങള്‍ ത്രില്ലടിപ്പിച്ചു

    അഭിപ്രായങ്ങള്‍ ത്രില്ലടിപ്പിച്ചു

    ഒടുവില്‍ ഈ സിനിമ പൂര്‍ത്തിയായി നിങ്ങളിലേയ്ക്ക് എത്തിയപ്പോ , പ്രേക്ഷകരില്‍ നിന്ന് കിട്ടിയ പ്രതികരണങ്ങളും വളരെ പോസിറ്റീവായിരുന്നു. എന്റെ അഭിനയത്തെക്കുറിച്ചും സിനിമയുടെ രീതിയെക്കുറിച്ചും വ്യത്യസ്തതകളെക്കുറിച്ചും കിട്ടിയ അഭിപ്രായങ്ങള്‍ ശരിക്കും ത്രില്ലടിപ്പിച്ചു.

    സിനിമ പുറത്താകുന്നു

    സിനിമ പുറത്താകുന്നു

    പക്ഷെ, ഈ സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ വേണ്ടത്ര രീതിയില്‍ നടന്നില്ല എന്നാണ് എനിക്കിപ്പോള്‍ മനസ്സിലാക്കുന്നത്. അത് എന്നെ ശരിക്കും ഞെട്ടിച്ചു. ഈ സിനിമ തീയ്യറ്ററുകളില്‍ നിന്ന് പുറത്താകുന്ന അവസ്ഥയാണെന്നാണ് അറിയുന്നത്.

    ഓമനക്കുട്ടന്റെ വിധി

    ഓമനക്കുട്ടന്റെ വിധി

    പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ, കണ്ടവര്‍ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ, പ്രേക്ഷകരിലേയ്ക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ കഴിയാതെയും, വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു. ഓമനക്കുട്ടന്റെ വിധി ഇതാവരുത്.

    നല്ല സിനിമയെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി

    നല്ല സിനിമയെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി

    സിനിമാരംഗത്ത് തന്നെയുള്ള നിരവധി പേര്‍ (ആഷിക് അബു, റിമ, ഗോധ സിനിമയുടെ ഡയറക്ടര്‍ ബേസില്‍ അങ്ങനെ പലരും) ഈ ചിത്രം കണ്ട് നല്ല അഭിപ്രയങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും പ്രകടിപ്പിച്ച് ഈ സിനിമയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. അത് വെറുതേ ഒരു പ്രൊമോഷന്‍ അല്ല, മറിച്ച് നല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണെന്ന് മനസ്സിലാക്കുമ്പോള്‍ നിങ്ങളോട് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.

    ഓമനക്കുട്ടന് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കൂ

    ഓമനക്കുട്ടന് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കൂ

    ഇത് വരെ ഓമനക്കുട്ടന്‍ കണ്ടവര്‍ക്കും അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി. ഇതൊരു ബ്രില്ല്യന്റ് എക്‌സ്ട്രാ ഓര്‍ഡിനറി സിനിമയാണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ, ഈ സിനിമയ്ക്ക് നിങ്ങളിലെ സിനിമാ ആസ്വാദനത്തെ അല്‍പമെങ്കിലും സ്വാധീനിക്കാന്‍ പറ്റും എന്നെനിക്ക് ഉറപ്പുണ്ട്. ഈ സിനിമ കാണാത്തവര്‍ തീയ്യറ്ററില്‍ പോയി ഈ സിനിമ കണ്ട് അഭിപ്രായങ്ങള്‍ പറയണം, അങ്ങനെ Adventures of Omanakuttan എന്ന ഈ സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന ഒരു സ്ഥാനം നല്‍കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുകയാണ്- ആസിഫ് അലി എഴുതി

    ബിജെപിയില്‍ രജനീകാന്തിന് ഉന്നത പദവി നൽകും...!!! പിന്നില്‍ കളിക്കുന്നത് ധനുഷും സൗന്ദര്യയും...!!!

    English summary
    Asif Ali about Adventures Of Omanakuttan response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X