»   » കവി ഉദ്ദേശിച്ചത്, പുലിമുരുകനൊപ്പം റിലീസ് ചെയ്യാനുണ്ടായ കാരണം ആസിഫ് അലി വെളിപ്പെടുത്തി

കവി ഉദ്ദേശിച്ചത്, പുലിമുരുകനൊപ്പം റിലീസ് ചെയ്യാനുണ്ടായ കാരണം ആസിഫ് അലി വെളിപ്പെടുത്തി

Posted By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം പൂജയ്ക്ക് മൂന്ന് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്‍, മോഹന്‍ലാലിന്റെ പുലിമുരുകന്‍, ആസിഫ് അലി-ബിജു മേനോന്‍ കൂട്ടുക്കെട്ടിലെ കവി ഉദ്ദേശിച്ചത്. ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ ഇപ്പോള്‍ വൈറല്‍ ഹിറ്റാവുകയാണ്.

തോപ്പില്‍ ജോപ്പനും മികച്ച പ്രതികരണം നേടുന്നുണ്ട്. കുടുംബ പ്രേക്ഷകരെയാണ് തോപ്പില്‍ ജോപ്പന്‍ ആകര്‍ഷിക്കുന്നത്. എന്നാല്‍ അതിനിടയില്‍ പെട്ടുപോയത് ആസിഫ് അലി-ബിജു മേനോന്‍ കൂട്ടുക്കെട്ടിലെ കവി ഉദ്ദേശിച്ചത് എന്ന ചിത്രമാണ്. ചിത്രം പുലിമുരുകനൊപ്പം റിലീസ് ചെയ്യാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി. തുടര്‍ന്ന് വായിക്കൂ.


പൂജാ ചിത്രം

പൂജ അവധിക്ക് റിലീസ് ചെയ്യണമെന്ന് വളരെ നാളു മുമ്പ് തീരുമാനിച്ചതാണ്. കാരണം ഇത്രയും അവധി ഒരുമിച്ച് വരുന്ന സമയമാണ്. കുട്ടികളോട് പോയി പഠിക്കെടാ, സിനിമയ്ക്ക് പോകരുതെന്നൊന്നും പറയില്ല. ആസിഫ് അലി പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി പറഞ്ഞത്.


പുലിമുരുകന്‍ വരുന്നു

പിന്നീടാണ് അറിഞ്ഞത് പുലിമുരുകനും തോപ്പില്‍ ജോപ്പനും റിലീസ് ചെയ്യുന്നുണ്ടെന്ന്. പിന്നെ ഈ പ്രോജക്ടിലുള്ള വിശ്വാസമാണ് ഇതേ ദിവസം തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആസിഫ് അലി പറഞ്ഞു.


വൈറല്‍ ഹിറ്റാകുന്നു

പുലിമുരുകന്‍ ഇപ്പോള്‍ വൈറല്‍ ഹിറ്റായികൊണ്ടിരിക്കുകയാണ്. തുറന്ന് പറഞ്ഞാല്‍ അതുക്കൊണ്ട് ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടെന്നും ആസിഫ് അലി പറഞ്ഞു.


പ്രതീക്ഷ

എന്തായാലും പുലിമുരുകന്‍ കണ്ടു കഴിഞ്ഞാല്‍ കവി ഉദ്ദേശിച്ചത് കാണാന്‍ വരുമെന്ന പ്രതീക്ഷയുണ്ടെന്ന് ആസിഫ് അലി പറയുന്നു.


എന്താണ് കവി ഉദ്ദേശിച്ചത്

ആസിഫ് അലിയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തോമസ് ലിജു തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കവി ഉദ്ദേശിച്ചത്. ആസിഫ് അലിയാണ് ചിത്രം നിര്‍മിച്ചത്.ആസിഫ് അലിയുടെ ഫോട്ടോസിനായി

English summary
Asif Ali about Kavi Udheshichathu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam