Just In
- 23 min ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
- 57 min ago
ക്ലാസ്മേറ്റ്സിലെ റസിയ വീണ്ടും, വൈറലായി രാധികയുടെ പുതിയ ചിത്രങ്ങള്‍
- 1 hr ago
വിവാഹം കെയര്‍ഫുള്ളായിട്ടായിരിക്കും, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടൻ ബാല
- 1 hr ago
സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ രജിത്ത് കുമാറും ധര്‍മ്മജനും, വൈറല്‍ വീഡിയോ കാണാം
Don't Miss!
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- News
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു;കള്ള സാക്ഷി പറഞ്ഞിട്ടില്ല പ്രതികരണവുമായി ബിജു രമേശ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Finance
1,250 കോടി രൂപ സമാഹരിച്ച് ടാറ്റ ക്യാപിറ്റല്‍; നഗരവത്കരണത്തിലും ഉത്പാദനത്തിലും നിക്ഷേപിക്കും
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആസിഫ് അലിയും അജു വര്‍ഗ്ഗീസും പിന്നെയും ആ എ പടത്തില്‍, വീണ്ടും കിളിപോയി!!
പരീക്ഷണങ്ങള്‍ അംഗീകരിക്കാന്‍ ആദ്യം സ്വല്പം മടിയുള്ള കൂട്ടത്തിലാണ് മലയാളികള്‍. അതുകൊണ്ട് തന്നെ 2013 ല്‍ വിനയ് ഗോവിന്ദന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കിളിപോയി എന്ന ചിത്രം പരാജയമായിരുന്നു. പിന്നീട് അതേ പാറ്റേണില്‍ സിനിമകള്‍ വന്നു തുടങ്ങിയപ്പോഴാണ് ശരിക്കും പ്രേക്ഷകരുടെ കിളി പോയത്.
ആസിഫ് അലിയും അജു വര്‍ഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റോടെയാണ് തിയേറ്ററിലെത്തിയത്. റിലീസിങ് സമയത്ത് ചിത്രം പരാജയമാണെന്ന് എഴുതി തള്ളുകയും ചെയ്തു. എന്നാലിപ്പോള്‍ ഈ സിനിമയുടെ രണ്ടാം ഭാഗം വരുന്നു.

മാറിയ സാഹചര്യത്തില്‍
കിളി പോയി എന്ന ചിത്രത്തിന് ശേഷം ആ പാറ്റേണില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ അംഗീകരിച്ചിരുന്നു. അതിന് ശേഷമാണ് കിളി പോയി എന്ന ചിത്രത്തിന്റെ മികവ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ഈ മാറിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനാണ് സംവിധായകന്റെ ഒരുക്കം.

വീണ്ടും കിളിപോയി
കിളി പോയി എന്ന ചിത്രം പരാജയമായിരുന്നില്ല. ആ ഗണത്തിലുള്ള സിനിമകള്‍ പ്രേക്ഷകരിപ്പോള്‍ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് 'വീണ്ടും കിളിപോയി' എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് എന്ന് സംവിധായകന് വിനയ് പറയുന്നു.

കോമഡിയാണ് ലക്ഷ്യം
കിളിപോയി എന്ന പേര് കേള്‍ക്കുമ്പോള്‍ അത് അമിതമായി ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വാക്കാണ് എന്ന തെറ്റിദ്ധാരണയാണ് പൊതുവെ സമൂഹത്തില്‍ പരത്തിയത്. എന്നാല്‍ തീര്‍ത്തുമൊരു കോമഡി ചിത്രമായിരുന്നു കിളിപോയി. 2013 ല്‍ ഉള്ള അവസ്ഥയല്ല ഇപ്പോള്‍ കേരളത്തില്‍. സമൂഹത്തിന്റെ ചിന്താഗതി മാറിയിട്ടുണ്ട്. അതുകൂടെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ ചിത്രം എന്ന് സംവിധായകന് പറഞ്ഞു.

ആരൊക്കെയാണ് താരങ്ങള്‍
നിലവില്‍ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ആസിഫ് അലിയും അജു വര്‍ഗ്ഗീസും മാത്രമാണ് ഇതുവരെ തീരുമാനിച്ച കഥാപാത്രങ്ങള്‍. തിരക്കഥ പൂര്‍ത്തിയായാല്‍ മറ്റ് താരങ്ങളെ തീരുമാനിക്കും. എബി തോട്ടുംപുറമാണ് ചിത്രം നിര്‍മിയ്ക്കുന്നത്- വിനയ് ഗോവിന്ദ് പറഞ്ഞു