»   » തൃശ്ശിവപേരൂരില്‍ പോരാട്ടത്തിന് അവര്‍ ഇറങ്ങുന്നു! തൃശ്ശുവപേരൂര്‍ ക്ലിപ്തം പൊടിപാറുന്ന ടീസര്‍ കാണാം!!!

തൃശ്ശിവപേരൂരില്‍ പോരാട്ടത്തിന് അവര്‍ ഇറങ്ങുന്നു! തൃശ്ശുവപേരൂര്‍ ക്ലിപ്തം പൊടിപാറുന്ന ടീസര്‍ കാണാം!!!

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ പ്രധാന ലൊക്കേഷനിലൊന്നായി തൃശൂര്‍ മാറിയിരിക്കുകയാണ്. തൃശൂര്‍ പശ്ചാത്തലമാക്കി എത്തിയ ചിത്രങ്ങളെ പ്രേക്ഷകര്‍ രണ്ടും കൈയും നീട്ടി സ്വീച്ചതോടെ തൃശൂരിന് സിനിമാക്കാര്‍ക്കിടയില്‍ സ്വീകാര്യതയേറുകയായിരുന്നു. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടെ തൃശ്ശൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങുകയാണ്. തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന് പേരിട്ടരിക്കുന്ന ചിത്രത്തില്‍ ആദ്യ ടീസര്‍ പുറത്തിറങ്ങി. 

Thrissivaperoor Kliptham

ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. കളിക്കളത്തിലെ അനൗണ്‍സ്‌മെന്റിന്റെ രൂപത്തിലുള്ള ടീസര്‍ നരേഷന്‍ പ്രേക്ഷകര്‍ക്ക് രസം പകരുന്നതാണ്. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പിഎസ് റഫീഖ് ആണ്. ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഫരീദ് ഖാന്റേയും  ഷലീല്‍ അസീസിന്റേയും ഉടമസ്ഥയിലുള്ള വെറ്റ്‌സാന്‍ഡ്‌സ് മീഡിയ ഹൗസ് ആണ് ചിത്രം നിര്‍മിക്കുന്നത്. 

ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളായ ആസിഫ് അലി, അപര്‍ണ ബാലമുരളി, ചെമ്പന്‍ വിനോദ്, ബാബുരാജ് എന്നിവരെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍. ടിനി ടോം, ശ്രീജിത് രവി, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്. ബിജിപാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. ലോഹിതദാസ്, ജീത്തു ജോസഫ്, രഞ്ജിത് ശങ്കര്‍, ലിജോ ജോസ് പെല്ലിശ്ശേരി, കമല്‍ എന്നിവരുടെ അസോസിയേറ്റായിരുന്നു ചിത്രത്തിന്റെ സംവിധായകനായ രതീഷ് കുമാര്‍. ജൂലൈയില്‍ ചിത്രം തിയറ്ററിലെത്തും.

ടീസർ കാണാം...

English summary
It looks like another Thrissur-based film will soon be in theaters, with the teaser trailer of Asif Ali starrer 'Thrissivaperoor Kliptham' getting launched. Presented in a 'playground announcement' format, the teaser trailer introduces each and every pivotal characters of the film, including Asif Ali's Girijavallabhan and Aparna Balamurali's leading lady Bhagirathi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam