»   »  അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ മാര്‍ച്ചിലെത്തുന്നു !

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ മാര്‍ച്ചിലെത്തുന്നു !

Posted By:
Subscribe to Filmibeat Malayalam

ആസിഫ് അലിയും ഭാവാനയും നായിക നായകന്മാരായി എത്തുന്ന കോമഡി സിനിമ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ റിലീസ് ഈ മാസം.

രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. താമശക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മാര്‍ച്ച് 17 ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഓമനക്കുട്ടന്റെ സഹാസങ്ങള്‍

ചിത്രത്തില്‍ ഓമനക്കുട്ടനായി എത്തുന്നത് ആസിഫ് അലിയാണ്. പല്ലവി എന്ന പേരിലാണ് ഭാവന എത്തുന്നത്. മനശാസ്ത്രത്തില്‍ ഗവേഷകയാണ് പല്ലവി. പല്ലവി പ്രേതത്തിനെ പിടിക്കാന്‍ പോവുന്നതും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മാര്‍ച്ച് 17 ലെ മറ്റ് സിനിമകള്‍

മാര്‍ച്ച് 17 ന് മറ്റ് രണ്ടു സിനിമകള്‍ കൂടി റിലീസിനെത്തുന്നുണ്ട്. സണ്ണി വെയ്‌ന്റെ 'അലമാര'യും മഞ്ജു വാര്യരുടെ ' കെയര്‍ ഓഫ് സൈറ ഭാനു' വുമാണ് മാര്‍ച്ച് പതിനേഴിന് റിലീസിനെത്തുന്ന മറ്റ് ചിത്രങ്ങള്‍.

മൂന്നു തലങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു

തമാശ, പ്രണയം, ത്രീല്ലര്‍ എന്നിങ്ങനെ മൂന്നു തലത്തിലാണ് സംവിധായകന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിലെ പ്രധാനതാരങ്ങള്‍

ആസിഫ് അലി, ഭാവന, എന്നിവര്‍ക്ക്് പുറമെ അജു വര്‍ഗീസ്, സൈജു കുറുപ്പ്, നെടുമുടി വേണു, സിന്‍ഡ്ര എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു.

English summary
Asif Ali and Bhavana starrer Adventures Of Omanakuttan is gearing up to hit the theatres. Here, is an interesting update on the release date of the movie..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam