»   » പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ അനുരാഗ കരിക്കിന്‍ വെള്ളം, ആസിഫ് നായകന്‍

പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ അനുരാഗ കരിക്കിന്‍ വെള്ളം, ആസിഫ് നായകന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി നടേശ്വന്‍,ആര്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ സഹോദരന്‍ റഹ്മാന്‍ ഖാലിദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവീന്‍ ബാസ്‌ക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു കോമഡി റൊമാന്റിക് വിഭാഗത്തില്‍ പെടുന്നതാണ്.

prithviraj-asifali

ആശാ ശരത്,സുദീപ് കോപ്പ,ശ്രീനാഥ് ഭാസി,സൗഭിന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായാണ് ആശാ ശരത് എത്തുന്നത്. ആസിഫ് അലിയുടെ നായിക ആരാണെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

ഒക്ടോബര്‍ 15നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. പ്രാശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വ്വിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജിന്‍ഷി ഖാലിന്റേതാണ്.

English summary
Asif Ali and Biju Menon in Anuraga Karikkin Vellam,directed by khalid rahman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam